Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ആറ്റംബോംബ്’ കൈയിലുണ്ട്, പൊട്ടിത്തെറിച്ചാൽ ഓടി ഒളിക്കാൻ ഇടമുണ്ടാകില്ല, രാജ്യദ്രോഹമാണ്, നിങ്ങൾ വിരമിച്ചേക്കാം, പക്ഷേ ഞങ്ങൾ നിങ്ങളെ പിന്തുടരും തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി


ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വോട്ടു മോഷണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ബി.ജെ.പിക്ക് വേണ്ടിയാണ് കമീഷൻ ഇത് ചെയ്യുന്നതെന്നും പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആറുമാസമായി ഇതിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. അതിലൂടെ ഞങ്ങൾ കണ്ടെത്തിയത് വലിയ ആറ്റംബോംബാണെന്നും അത് പുറത്തുവിട്ടാൽ കമീഷന് രാജ്യത്ത് ഒളിക്കാൻ ഇടമില്ലാതാകു മെന്നും രാഹുൽ പറഞ്ഞു. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്. ഞങ്ങൾ അത് പുറത്തുവിട്ടാലുടൻ രാജ്യം മുഴുവൻ അറിയും, തെരഞ്ഞെടുപ്പ് കമീഷൻ ‘വോട്ട് മോഷണ’ത്തിൽ മുഴുകുകയാണെന്ന്. അവർ അത് ചെയ്യുന്നത് ബി.ജെ.പിക്കുവേണ്ടിയാണ്. ഞങ്ങൾ സ്വന്തമായി അന്വേ ഷണം നടത്തി. ആറ് മാസമെടുത്തു. ഞങ്ങൾ കണ്ടെത്തിയത് ഒരു ആറ്റം ബോംബാണ്. അത് പൊട്ടിത്തെ റിച്ചാൽ, തെരഞ്ഞെടുപ്പു കമീഷന് രാജ്യത്ത് ഒളിക്കാൻ ഇടമുണ്ടാകില്ല. ഇത് രാജ്യദ്രോഹമാണ്, അതിൽ കുറഞ്ഞ ഒന്നുമല്ല. നിങ്ങൾ വിരമിച്ചേക്കാം, നിങ്ങൾ എവിടെയായിരിക്കാം, ഞങ്ങൾ നിങ്ങളെ പിന്തുടരും.”-രാഹുൽ പറഞ്ഞു.

കഴിഞ്ഞ വർഷം മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും പിന്നീട് ലോക്‌സഭ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി തന്റെ പാർട്ടിക്ക് സംശയമുണ്ടെന്ന് രാഹുൽ പറഞ്ഞു.കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ ചെയ്തതുപോലെ ബിഹാറിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ‘മോഷ്ടിക്കാൻ’ ബി.ജെ.പി ശ്രമിക്കുന്നുവെന്നും സാധാരണക്കാരുടെ ചെലവിൽ രാജ്യത്തെ അഞ്ചോ ആറോ മുതലാളി മാർക്കു വേണ്ടി സർക്കാർ എല്ലാം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി രണ്ടാഴ്ച മുൻപ് പറഞ്ഞിരുന്നു. രാജ്യം അദാനി, അംബാനി അല്ലെങ്കിൽ ശതകോടീശ്വരന്മാർക്ക് മാത്രമുള്ളതാണെന്ന് ഭരണഘടനയിൽ എവി ടെയും എഴുതിയിട്ടില്ല. എന്നാൽ ഇപ്പോഴത്തെ സർക്കാർ സാധാരണക്കാരുടെ ചെലവിൽ അഞ്ചോ ആറോ മുതലാളിമാർക്ക് വേണ്ടി എല്ലാം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


Read Previous

അമിത് ഷായുടെ ഉറപ്പ് പാഴായി, കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിർത്ത് ഛത്തിസ്ഗഡ് സർക്കാർ; വിധി നാളെ

Read Next

ട്രംപിന്റെ 25 ശതമാനം താരിഫ് പ്രഖ്യാപനം: ഇന്ത്യ- യുഎസ് ബന്ധത്തില്‍ ഉലച്ചില്‍; എഫ്-35 വേണ്ട, ഓഫര്‍ നിരസിച്ചു; തീരുവയുദ്ധത്തില്‍ തിരിച്ചടിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »