രാഹുല്‍ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചു; നടപടി വേണം; പാര്‍ലമെന്ററികാര്യമന്ത്രി ലോക്‌സഭയില്‍


ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. രാഹുലിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇതിനകം രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

പാര്‍ലമെന്ററി ചട്ടങ്ങള്‍ പ്രകാരം ആര്‍ക്കെങ്കിലും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കണമെങ്കില്‍ അതിന് മുന്‍പ് നോട്ടീസ് നല്‍കണം. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ പരാമര്‍ശങ്ങളില്‍ ചിലത് ആക്ഷപകരവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ്. ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയും അദ്ദേഹ ത്തിനെതിരെ നടപടിയെടുക്കണമെന്നും മന്ത്രി സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടു. 

രാഹുല്‍ ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും സ്പീക്കര്‍ക്ക് കത്ത് നല്‍കി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ലോക്സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബെ സ്പീക്കര്‍ക്ക്് കത്തുനല്‍കിയത്.

മതിയായ തെളിവുകളില്ലാതെ മോദിക്കെതിരായി നടത്തിയ ആരോപണം അപകീ ര്‍ത്തികരവും ലജ്ജാകരവുമാണെന്ന് ദുബെ കുറ്റപ്പെടുത്തി. പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി, ചില പ്രസ്താവനകള്‍ നടത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപകീര്‍ത്തി കരവും തെറ്റിദ്ധാരണയുളവാക്കുന്നതും ‘അണ്‍പാര്‍ലമെന്ററി’യുമാണെന്ന് ദുബെ കത്തില്‍ പറയുന്നു. മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയു ടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്. മതിയായ തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുല്‍ ഉന്നയിച്ചത്, ദുബെ പറയുന്നു.

തന്റെ പ്രസ്താവനകള്‍ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ഇത് വ്യക്തമായും സഭയെയും അംഗങ്ങളെയും അവഹേളിക്കലും അവകാശലംഘനവുമാണെന്നും നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.


Read Previous

ആശുപത്രി മാറ്റം ഉടനില്ല; ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Read Next

തുര്‍ക്കിയിൽ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »