ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
അമരാവതി (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീ ഷൻ. അമരാവതിയിൽ വച്ചാണ് സംഭവം. രാഹുൽ ഗാന്ധിയുടെ ഹെലികോപ്ട റിനുള്ളിൽ കയറിയാണ് സംഘം പരിശോധന നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ പരിശോധിക്കുന്നതിനെതിരെ ശക്തമായ പ്രതി ഷേധം തുടരുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധി ച്ചത്. ഉദ്യോഗസ്ഥർ രാഹുലിന്റെ ബാഗ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡി യോയിൽ ഉണ്ട്. കോൺഗ്രസ് നേതാക്കൾ നോക്കിനിൽക്കെയായിരുന്നു നടപടി.
പരിശോധന നടക്കുന്നതിനിടെ രാഹുൽ നടന്നുനീങ്ങുന്നത് വീഡിയോയിൽ കാണാം. നേരത്തെ പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ പരിശോധിക്കുന്നതിനെതിരെ ശിവ സേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയു ടേയും ബിജെപി നേതാക്കളുടെയും ബാഗുകൾ ഇത്തരത്തിൽ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാവുമോയെന്ന് ഉദ്ധവ് ചോദിക്കുകയും ചെയ്തു. നേരത്തെ ജാർഖണ്ഡിൽ രാഹുലിന്റെ ഹെലികോപ്ടറിന് ടേക്ക് ഓഫിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണിത്.