Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ എന്റെ നേതാവ്, ഞാനെവിടെയും പോകുന്നില്ല’; പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളെന്ന് തരൂര്‍


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

ചില വിഷയങ്ങളില്‍ താന്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ട്. എല്ലാത്തിനെയും എപ്പോഴും എതിര്‍ ക്കുന്ന വ്യക്തിയല്ല. ചില വിഷയങ്ങളില്‍ താനെടുത്ത നിലപാട് മാധ്യമങ്ങള്‍ ബിജെപി അനുകുലമായി വ്യാഖ്യാനിച്ചു. എന്നാല്‍ താനതിനെ വിശദീകരിച്ചത് രാജ്യതാത്പര്യത്തോടെയാണ് എന്ന് തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളില്‍ രാഷ്ട്രീയം പറയാന്‍ താത്പര്യമില്ല.

രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ഇഷ്ടം. രാഷ്ട്രീയമല്ല, രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ല. അദ്ദേഹം എന്റെ നേതാവാണ്. പാര്‍ട്ടി ലൈനിനെ എതിര്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന് അവകാശമില്ല. പാര്‍ലമെന്റില്‍ ഈ നിലപാട് എടുത്തിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

ബിജെപിയുമായും, സിപിഎമ്മുമായും ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള മാധ്യമ ങ്ങളുടെ ചോദ്യങ്ങളോട് ഞാനെവിടേക്കും പോകുന്നില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. എന്താണ് എന്നോട് മാധ്യമങ്ങള്‍ക്കുള്ള കുഴപ്പം. എന്നോട് മാത്രം എന്തിനാണ് ഇക്കാര്യം ചോദിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.


Read Previous

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു; പോറ്റി നിരവധി തവണ വീട്ടില്‍ വന്നിട്ടുണ്ടെന്ന് മൊഴി

Read Next

ഒരു സുഹൃത്തിനപ്പുറമായിരുന്നു, വിശ്വസിക്കാനാകുന്നില്ല’; സി ജെ റോയ്‌യെക്കുറിച്ച് മോഹൻലാൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »