Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ഫോൺ വിറ്റുപോയെന്നും മൊഴി


തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകും.

ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് രാഹുൽ ഹാജരായിരുന്നു. നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഇന്നലെ ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ടു നാലുവരെ നീണ്ടു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ വിട്ടയച്ചത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി കൃത്യമായി സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടിയില്ല. പീഡനം നടന്നുവെന്ന് പറയുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന ഫോൺ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ഫോണുകൾ വിറ്റുവെന്നും ചിലത് നഷ്ടപ്പെട്ടുവെന്നുമാണ് രാഹുൽ പറയുന്നത്. എന്നാലിത് അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം.


Read Previous

പെൻഷൻ തട്ടിയെടുക്കാനായി വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു; കൊലപാതക സാദ്ധ്യത തള്ളി പൊലീസ്

Read Next

വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് കോൺഗ്രസ് വേദിയിൽ; വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »