Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; സസ്പെൻഷന് സാധ്യത, തീരുമാനം ഇന്ന്


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കില്ലെന്നു സൂചനകൾ. എംഎൽഎ സ്ഥാനത്തു തുടരാൻ അനുവദിക്കുമെങ്കിലും പാർട്ടിൽ നിന്നു രാഹുലിനെ സസ്പെൻഡ് ചെയ്യാമെന്ന തീരുമാനത്തിനാണ് നിലവിൽ മുൻതൂക്കം. വിഷയത്തിൽ ഇന്ന് രാവിലെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോൺ​ഗ്രസ് സസ്പെൻഷൻ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ഉപതെര‍ഞ്ഞെടുപ്പുകൾ അടിച്ചേൽപ്പിച്ചെന്ന പ്രശ്നം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജി ആവശ്യത്തിൽ നിന്നു പിന്നാക്കം പോകുന്നതിന്റെ മുഖ്യ കാരണം. രാഹുലിനെ ഹൈക്കമാൻഡും കൈവിട്ടതോടെ രാജി വയ്ക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തലയും വിഡി സതീശനും എത്തിയിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

രാ​ഹുലിനെതിരെ പാർട്ടി തലത്തിൽ കടുത്ത നടപടിയെന്ന ആലോചനകളാണ് സസ്പെൻഷനിൽ എത്തി നിൽക്കുന്നത്. പാർലമെന്ററി പാർട്ടിയിൽ നിന്നു മാറ്റി നിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽ അവസരം നൽകാതെ മാറ്റിനിർത്താൻ തീരുമാനിച്ചാൽ 15നു ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് രാഹുൽ അവധിയിൽ പോയേക്കും.

രാഹുലിന്റെ രാജിക്കായി കോൺ​ഗ്രസിലെ പല നേതാക്കളും രം​ഗത്തെത്തിയിരുന്നു. എത്രയും വേ​ഗം രാജി വച്ചാൽ പാർട്ടിക്ക് അത്രയും നല്ലത് എന്ന നിലപാടാണ് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത്. വിഴുപ്പ് ചുമക്കേണ്ട ബാധ്യതയൊന്നും പാർട്ടിക്കില്ലെന്ന കടുത്ത നിലപാടുമായി ജോസഫ് വാഴയ്ക്കനും രം​ഗത്തെത്തിയിരുന്നു.


Read Previous

ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഇന്ത്യന്‍ അംബാസ‍‍ഡറുമായി കൂടിക്കാഴ്ച നടത്തി

Read Next

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി ഗൂഢാലോചനയെന്ന് സംശയം, പാര്‍ട്ടി നിലപാടിനൊപ്പമെന്ന് സന്ദീപ് വാര്യര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »