ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ക്കായി സമീപിച്ചപ്പോള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഒഴിഞ്ഞുമാറിയെന്ന ആരോപണ വുമായി കോണ്‍ഗ്രസ്. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് സ്പീക്കര്‍ അവസാനസമയം ഒഴിഞ്ഞുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

രേഖകളുമായി സെക്രട്ടറി ജനറലിനെ കാണാന്‍ സ്പീക്കര്‍ അറിയിച്ചതിന്റെ അടിസ്ഥാന ത്തില്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ അവധിയാണെന്നായിരുന്നു മറുപടി. നടപടിക്രമ ങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു
സൂപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ സ്പീക്കറുമായി അധീര്‍ രഞ്ജന്‍ ചൗധരി സംസാരിച്ചിരുന്നു രാഹുല്‍ ഗാന്ധിക്ക് തിങ്കളാഴ്ച തന്നെ ലോക്‌സഭയിലേക്ക് തിരിച്ചെത്തും വിധത്തില്‍ വിജ്ഞാപനം ഇറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് വിധി പകര്‍പ്പ് വന്നിരുന്നില്ല. വിധി പകര്‍പ്പ് വന്നതിന് പിന്നാലെ അധീര്‍ രഞ്ജന്‍ സ്പീക്കറെ വിളിക്കുകയും ഇന്ന് കൂടിക്കാഴ്ചയ്ക്ക് സമയം തേടുകയും ചെയ്തിരുന്നു. അതനുസരിച്ച് ഇന്ന് സമയം അനുവദിച്ചതായും ചൗധരി പറഞ്ഞു.
ഇന്ന് രാവിലെ അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറുടെ ഓഫീസിലേക്ക് വിളിക്കുമ്പോഴാണ് അദ്ദേഹത്തിന് അസൗകര്യമുണ്ടെന്ന കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വിധി പകര്‍പ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ലോക്‌സഭാ സെക്രട്ടറി ജനറലിന് സമര്‍പ്പിച്ചാല്‍ മതിയെന്ന് സ്പീക്കര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി ജനറലിനെ വിളിച്ചപ്പോള്‍ ഇന്ന് അവധിയാണെന്നാണ് അറിയിച്ചത്.
അയോഗ്യത നീക്കാനുള്ള രേഖകളെല്ലാം തപാല്‍ മുഖേനയാണ് സമര്‍പ്പിച്ചത്. ഇത് കൈപ്പറ്റിയതായി ഒപ്പിട്ടുള്ള രേഖകള്‍ ലഭിച്ചെങ്കിലും അതില്‍ സീല്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കിക്കൊണ്ടുള്ള വിജ്ജാപനം പുറപ്പെടുവിക്കാന്‍ വൈകിക്കുയാണെങ്കില്‍ നിയമനടപടികളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.