Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി; വിവാദം


ഭോപ്പാല്‍: ഇന്ത്യയിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ രാജറാം മോഹന്‍ റോയിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവും മദ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയുമായ ഇന്ദര്‍ സിങ് പര്‍മാര്‍. രാജാ റാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റാണെന്നും ഇന്ത്യന്‍ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിച്ചെന്നും ഇന്ദര്‍ സിങ് പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

അക്കാലത്ത് ബംഗാളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രേരണയാല്‍ മതപരിവര്‍ത്തനങ്ങളുടെ ഒരു ദുഷിച്ച കാലമായിരുന്നെന്നും രാജറാം മോഹന്‍ റോയ് ഉള്‍പ്പടെയുള്ളവരെ ബ്രിട്ടീഷ് അടിമകളായിരുന്നു വെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോരാടി ഗോത്രവര്‍ഗ സ്വത്വത്തെ യും സമൂഹത്തെയും സംരക്ഷിച്ചത് ബിര്‍സ മുണ്ടയാണെന്നും പര്‍മാര്‍ പറഞ്ഞു.

ബിജെപി നേതാവിന്റ പരാമര്‍ശം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു. സതിനിരോധനം ഉള്‍പ്പടെ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയുള്ള ദല്ലാള്‍ പണിയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചവരാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കുറിച്ച് ഇത്തരം അപവാദങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഇദ്ദേഹം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇന്ത്യ കണ്ടെത്തിയത് വാസ്‌കോഡ ഗാമയായിരുന്നില്ലെന്നും ചന്ദന്‍ എന്ന വ്യാപാരിയാണെന്നും നമ്മള്‍ പഠിക്കുന്നത് തെറ്റായ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Read Previous

എസി കോച്ചില്‍ യാത്ര; ‘ ചെന്നൈ – മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു, ‘സാസി’ സംഘം പിടിയില്‍

Read Next

ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »