Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജൻ പള്ളിത്തടത്തിന് കേളി യാത്രയയപ്പ് നൽകി


റിയാദ് : കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര കമ്മറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടത്തിന് അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി.
33 വർഷമായി അൽഖർജ് സനയ്യ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന രാജൻ പള്ളിത്തടം പത്തനംതിട്ട മുണ്ടു കോട്ടക്കൽ സ്വദേശിയാണ്. അൽഖർജ് റൗള റസ്റ്റോറണ്ട് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡണ്ട്‌ ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.

കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി ട്രഷറുമായ ജോസഫ് ഷാജി, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാക്ക്, ലിപിൻ പശുപതി, കേളി കേന്ദ്ര കമ്മറ്റി അംഗവും അൽഖർജ് ഏരിയ രക്ഷാധികാരി സമിതി കൺവീനറുമായ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, അൽ ഖർജിലെ ജനകീയ ഡോക്ടർ എന്നറിയപ്പെടുന്ന അൽ ദോസരി ക്ലിനിക്കിലെ ഡോക്ടർ അബ്ദുൾ നാസ്സർ, കെ എം സി സി അൽഖർജ് സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി , കെ എം സി സി ടൗൺ കമ്മറ്റി ട്രഷറർ നൗഫൽ, , ഡബ്ലുഎംഎഎഫ് പ്രതിനിധി അയൂബ് പനച്ചമൂട്,ഗോപൻ, യൂണിറ്റ് സെക്രട്ടറിമാർ, മറ്റ് പ്രവർത്തകർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു,

രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ രാജൻ പള്ളിത്തടത്തിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ജോയിൻ്റ് സെക്രട്ടറി റാഷിദ് അലി സ്വാഗതവും രാജൻ പള്ളിത്തടം നന്ദിയും പറഞ്ഞു


Read Previous

സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ എന്ന പുസ്തകം ഇമാറാത്തി സംരംഭകൻ റിയാദ് അഹമ്മദ് ടിം പ്രകാശനം ചെയ്തു

Read Next

എം.എ അബ്ബാസിന് കേളി യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »