സീറ്റ് കിട്ടാത്തതില്‍ രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം; ഓഫീസ് തല്ലിത്തകര്‍ത്തു ( വീഡിയോ)


ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയില്‍ പൊട്ടിത്തെറി. രാജസ്ഥാനില്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെ ത്തിയത്. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ റോഡില്‍ ടയര്‍ കത്തിച്ചായിരുന്നു പ്രതിഷേധം.ജയ്പൂരിന് പുറമേ, രാജ്‌സമന്ത്, ചിറ്റോര്‍ഗഡ്, ആല്‍വാര്‍, ബുന്‍ഡി, ഉദയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്. രാജ്‌സമന്തില്‍ ബിജെപി ഓഫീസ് പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.

ചിറ്റോര്‍ഗഡില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയുടെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്ക് നവംബര്‍ 23 നാണ് വോട്ടെടുപ്പ്.


Read Previous

മൂടല്‍ മഞ്ഞ്; ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടം നിര്‍ത്തിവച്ചു; ഇന്ത്യ രണ്ടിന് 100

Read Next

ഉന്നയിച്ച കാര്യങ്ങളില്‍ നിന്നും ഒളിച്ചോടില്ല; മാപ്പു പറയണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ: മാത്യു കുഴല്‍നാടന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »