രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി അധികാരമേറ്റു


തിരുവനന്തപുരം: 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉള്‍പ്പടെ ചടങ്ങില്‍ സംബന്ധിച്ചു.

സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍ എമാര്‍ തുടങ്ങിയവര്‍ പുതിയ ഗവര്‍ണറെ അഭിനന്ദിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസും ഗവര്‍ണറുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

ഇന്നലെ വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ശിവന്‍കുട്ടി, കെ. എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ. എന്‍. ഷംസീര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്റണി രാജു എം. എല്‍. എ, എം. പിമാരായ എ. എ. റഹീം, ശശി തരൂര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


Read Previous

മുച്ചൂടും മുടിഞ്ഞ അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി നിക്ഷേപിച്ചു; നഷ്ടമായത് 101 കോടി; കെഎഫ്‌സിക്കെതിരെ അഴിമതി ആരോപണവുമായി വിഡി സതീശൻ

Read Next

ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്, വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »