Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂന്നാം സീറ്റിന് പകരം ലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം?; സൂചന നല്‍കി കെ സുധാകരന്‍


കൊച്ചി: മൂന്നാം സീറ്റിന് പകരം മുസ്ലിം ലീഗിന് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന. എന്നാല്‍ ലീഗ് ഇതില്‍ തീരുമാനം അറിയിച്ചിട്ടില്ല. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിച്ചതായാണ് വിവരം. ഇക്കാര്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സൂചിപ്പിച്ചു.

വിഡി സതീശന്‍ പറഞ്ഞതാണ് തീരുമാനം. രാജ്യസഭ സീറ്റ് കിട്ടിയാല്‍ അവര്‍ എടുക്കുമെങ്കില്‍ അവര്‍ക്ക് അതു കൊടുക്കാമെന്ന് പറഞ്ഞെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. അതില്‍ ലീഗ് ഒകെ പറഞ്ഞിട്ടില്ല. സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യത്തില്‍ മറുപടി പറയുകയുള്ളൂ. അങ്ങനെ വരുകയാണെങ്കില്‍ എഐസിസിയുടെ അനുമതിയോടു കൂടി അക്കാര്യം പരിഗണിക്കും. 27 ന് നടക്കുന്ന നേതൃയോഗത്തില്‍ രാജ്യസഭ സീറ്റിന്റെ കാര്യവും ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന്‍ സൂചിപ്പിച്ചു.

ഉഭയകക്ഷി ചര്‍ച്ചയുടെ തീരുമാനം സംബന്ധിച്ച് ലീഗ് നേതാവ് പി കെ കുഞ്ഞാലി ക്കുട്ടിയോ പ്രതിപക്ഷ നേതാവ് വിഡി സതീശനോ വെളിപ്പെടുത്തലിന് തയ്യാറായി രുന്നില്ല. ചര്‍ച്ച തൃപ്തികരമാണെന്നു മാത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചര്‍ച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീര്‍ന്നുപോകും. 27 ന് ലീഗ് നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ലെന്നാണ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടത്. എത്രയോ വര്‍ഷത്തെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കി യിട്ടുണ്ട് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

വിജയത്തിന് വേണ്ടിയല്ല, അഭിവൃദ്ധിക്കായുള്ള പ്രാര്‍ഥനയാണ്; വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ്‌ഗോപിയുടെ ഭാര്യ രാധിക

Read Next

ചര്‍ച്ച തൃപ്തികരം’; 27 ന് ലീഗ് നേതൃയോഗം ചേര്‍ന്ന് അന്തിമ തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »