Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ട് കൊള്ളക്കെതിരെ അണിനിരക്കുക: പ്രവാസി വെൽഫെയർ


റിയാദ് :മത നിരപേക്ഷമായ നമ്മുടെ രാജ്യത്തിന്റെ സെക്കുലർ അടയാളങ്ങൾ പിഴുതു മാറ്റാനും ജനാധിപത്യത്തിന്റെ ആണിക്കല്ലായ പൗരാവകാശങ്ങൾ ധ്വംസിക്കാനും ശ്രമിക്കുന്ന വോട്ട് കൊള്ള ക്കെതിരെ അണിനിരക്കാൻ പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന സെമിനാറിൽ റിയാദിലെ മാധ്യമ സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു.

പ്രവാസി ദേശീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. പൗരത്വം തകർക്കുന്ന പ്രവണതകളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കുമെന്നും പൗരസ്വാതന്ത്ര്യവും വോട്ടാവകാശവും ഉൾക്കൊള്ളുന്ന ഭരണഘടന സംരക്ഷിക്കുവാൻ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധമാണെന്നും ശിഹാബ് പറഞ്ഞു.

‘ആധാർകാർഡ്, വോട്ടർ ഐ ഡി, റേഷൻ കാർഡ് എന്നിവയൊന്നും വോട്ടവകാശം നേടുന്നതിനുള്ള രേഖയെല്ലെന്ന് പറയുന്നത് വിചിത്ര വാദമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവ്വം പെരുമാറണമെന്നും , രാജ്യം നേടിയ വികസനത്തെ പ്രതിക്കൂട്ടിലാക്കുന്ന ഭയം, പരിഹാസം, യുദ്ധം എന്നിവയെല്ലാം ഫാഷിസത്തിന്റെ ആയുധമാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടു .’മാധ്യമപ്രവർത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍സെക്രട്ടറിയുമായ ജയൻ കൊടുങ്ങല്ലൂർ ചൂണ്ടികാണിച്ചു

ജനാധിപത്യ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ചരിത്രത്തിൽ അവർ ചെയ്ത തെറ്റുകളുടെ പേരിൽ ക്രൂശിക്കേണ്ട സാഹചര്യമല്ല ഇതെന്ന് മീഡിയ ഫോറം രക്ഷാധികാരി വി ജെ നസ്റുദ്ദീൻ പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി, ഭരണകൂട വേട്ടക്കിരയായ രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമ സാംസ്കാരിക പ്രതിഭകൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ജനിച്ചു എന്നത് തന്നെയാണ് പൗരത്വത്തിന്റെ തെളിവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലോ വികസനത്തി ലോ ഒരു പങ്കും വഹിക്കാത്തവരുടെ തിട്ടൂരങ്ങൾക്ക് വഴങ്ങേണ്ടവരല്ല ഇന്ത്യൻ ജനതയെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക പ്രതിജ്ഞ ബാരിഷ് ചൊല്ലി കൊടുക്കുകയും സദസ്സ് ഏറ്റു പറയുകയും ചെയ്തു. നാഷണൽ കമ്മിറ്റിയംഗം അഷ്റഫ് കൊടിഞ്ഞി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശമീം ആലുവ ‘ഗാന്ധി’ എന്ന കവിത സദസ്സിൽ മനോഹരമായി ആലപിച്ചു. മലസ് ചെറീസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം പേർ സംബന്ധിച്ചു. അഡ്വ. ഷാനവാസ്, അബ്ദുറഹ്മാൻ എ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവാസി സെക്രട്ടറി അഫ്സൽ ഹുസൈൻ നന്ദി പ്രകാശിപ്പിച്ചു.


Read Previous

സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് പി.സി.ഡബ്ലിയു.എഫ്

Read Next

ഫോര്‍ക ജനറല്‍ കൗൺസിലും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »