Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാമക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മ്മിക്കും’: രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസ്


ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെയാണ് കേസ് എടുത്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയിട്ടുവെന്ന വിവാദ പരാമര്‍ശത്തിലാണ് കേസ്.

ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 153 എ (മതം, വംശം, ജന്മസ്ഥലം, താമസ സ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 505 (2) (ശത്രുത, വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യൂട്യൂബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് ലീഗല്‍ സെല്‍ സെക്രട്ടറി ബി.കെ ബൊപ്പണ്ണയാണ് ശനിയാഴ്ച അജീത് ഭാരതിക്കെതിരെ പരാതി നല്‍കിയത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വീഡിയോയില്‍ അജീത് ഭാരതി രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാര്‍മര്‍ശം നടത്തിയെന്നായിരുന്നു ബൊപണ്ണയുടെ ആരോപണം.

വിദ്വേഷ പ്രസംഗം നടത്തിയ അജീത് ഭാരതി ജനങ്ങള്‍ക്കിടയിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്ക ണമെന്നുമായിരുന്നു ബോപ്പണ്ണ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.


Read Previous

തുണി മടക്കിവച്ചില്ല; 10വയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ എറിഞ്ഞു; തല പിടിച്ച് കതകില്‍ ഇടിച്ചു; പിതാവിന്റെ ക്രൂരമര്‍ദനം; തോളെല്ലിന് പൊട്ടല്‍

Read Next

നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാന്‍ കൈമാറിയത് 30 ലക്ഷം രൂപ; 13 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »