Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

14 വര്‍ഷത്തെ വനവാസമല്ല, അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാമന്‍ വീട്ടില്‍ തിരിച്ചെത്തി’; ഇത്തവണത്തെ ദീപാവലി ചരിത്രമെന്ന് മോദി


ന്യൂഡല്‍ഹി: 500 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം രാമന്റെ ജന്മഭൂമിയായ അയോധ്യ യില്‍ ദീപാവലി ആഘോഷത്തിനായി ആയിരക്കണക്കിന് വിളക്കുകള്‍ തെളിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലി അതിനാല്‍ തന്നെ ചരിത്രപരമാണെന്നും മോദി പറഞ്ഞു.

രാമന്‍ പതിനാലുവര്‍ഷത്തിനുശേഷമല്ല, അഞ്ഞൂറ് വര്‍ഷത്തിനുശേഷമാണ് തന്റെ വീട്ടില്‍ തിരിച്ചെത്തിയതെന്ന് മോദി പറഞ്ഞു. എഴുപത് വയസ്സിന് മുകളില്‍ പ്രായമു ള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ നല്‍കുന്ന ആയൂഷ്മാന്‍ ഭാരതിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുയായിരുന്നു മോദി.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനശേഷമുള്ള ദീപാവലി ആയതിനാല്‍ വലിയ ആഘോ ഷങ്ങളാണ് ഇത്തവണ അയോധ്യയില്‍ നടക്കുന്നത്. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങള്‍ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാര്‍ദപരമായാണ് ആഘോ ഷങ്ങള്‍ നടക്കുക.

ഇത്തവണ 28 ലക്ഷം മണ്‍ചെരാതുകള്‍ സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സര്‍ക്കാരിനുണ്ട്. ക്ഷേത്രത്തി ല്‍ കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തി ക്കാന്‍ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ദീപോത്സവത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കു ന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. രാം മന്ദിര്‍ മുഴുവനും പ്രത്യേകം പൂക്കള്‍ കൊണ്ട് അലങ്കരിക്കും.ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാന്‍ പ്രത്യേകം ഉത്തരവാദി ത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 രാത്രവരെ ക്ഷേ ത്രം ദര്‍ശനത്തിനായി തുറന്നിരിക്കും.സന്ദര്‍ശര്‍ക്ക് ക്ഷേത്രത്തില്‌റെ 4ബി ഗേറ്റില്‍ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് അധികൃതര്‍.

സരയൂ നദിയുടെ 55 കല്‍പ്പടവുകളില്‍ 28 ലക്ഷം ദിയകള്‍ തെളിക്കാനായി 30,000 വോളന്റിയര്‍മാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 2000 ആളുകള്‍ വിളക്കു തെളിയിക്കുന്നതിന് മേല്‍നോട്ടവും വഹിക്കും. 80,000 ദിയകള്‍ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഇതിനായി 150 വോളന്റിയര്‍മാരെയാണ് തയാറാക്കി യിരിക്കുന്നത്.ഒക്ടോബര്‍ 30ന് ചോട്ടി ദീപാവലി ദിവസമായിരിക്കും 28 ലക്ഷം ദിയകള്‍ സരയൂ നദീ തീരത്ത് തെളിയുക.


Read Previous

ഒളിവില്‍ കഴിഞ്ഞിരുന്ന പി പി ദിവ്യ ഒടുവില്‍ കീഴടങ്ങി, പോലീസ് കസ്റ്റഡിയിൽ

Read Next

നവീന്‍ ബാബുവിന്‍റെ ഭാര്യയുടെ വാക്കുകള്‍ തറയ്ക്കുന്നത് മനസാക്ഷിയുള്ളവരുടെ ഹൃദയത്തില്‍’, വൈകാരികമായി പ്രതികരിച്ച് വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »