റിയാദ്– സൗദിയിലെ തുമൈറിലും മജ്മയിലും മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കും. ഇതുസംബന്ധിച്ച് സൗദി സുപ്രീം കോടതി ഉടൻ അറിയിപ്പ് പുറപ്പെടു വിക്കും. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് റമദാൻ ആരംഭിക്കുന്നത്.

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റമദാന്‍ 1 മാര്‍ച്ച് രണ്ട് ഞായറാഴ്ച്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.
ഇനിയുള്ള ഒരു മാസക്കാലം ഉപാസനയുടെയും പ്രാര്‍ഥനകളുടെയും ഖുര്‍ആന്‍ പാരായണത്തിന്റെയും പുണ്യകര്‍മങ്ങളുടെയും പാതിരാ നമസ്‌കാരങ്ങളുടെയും ദിന രാത്രങ്ങളാണ്. സൗദി അറേബ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും നാളെ ശനിയാഴ്ചമുതല്‍ വ്രതാരംഭം. സൗദിയില്‍ തുമൈറിലും ഹോത്ത സുദൈ റിലുമാണ് മാസപ്പിറവി ദൃശ്യമായത്. രാജ്യത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ മാസപ്പിറവി കണ്ടതായി വിശ്വസ നീയമായ വിവരം ലഭിച്ചതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സുപ്രീം കോടതിയെ ഉദ്ധരിച്ച് റോയല്‍ കോര്‍ട്ട് അറിയിച്ചു.
സൗദി അറേബ്യക്കു പുറമെ ഒമാനിലും യു.എ.ഇയിലും ഖത്തറിലും നാളെയാണ് വ്രതാരംഭം. ഓസ്‌ട്രേയി ലിയയിലും ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിലും നാളെയാണ് റമദാന്‍ ഒന്ന്. ബ്രൂണൈ, മലേഷ്യ എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തിനാല്‍ ഞായറാ ഴ്ചയാണ് വ്രതാരംഭം. കേരളത്തിലും ഞായറാഴ്ചയാണ് റമദാന്‍ ഒന്ന്.
റമദാന്‍ മാസപ്പിറവി ദൃശ്യമായതോടെ റമദാന്‍ ആശംസകള്‍ നേര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുസ്‌ലിം രാഷ്ട്ര നേതാക്കള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സന്ദേശങ്ങള്‍ അയച്ചു. നിരവധി മുസ്‌ലിം രാഷ്ട്ര നേതാക്കള്‍ സല്‍മാന്‍ രാജാവിനെയും കിരീടാവകാശിയെയും റമദാന്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.