
റമദാൻമാസ പുണ്യദിനങ്ങൾ അടുക്കുംതോറും 30 ദിനവും ആഘോഷത്തിന്റെ നാളുകൾ ആയിരുന്നു എന്‍റെ മനസ്സില്‍ ഓടിയെത്തുക ഞങ്ങളുടെ കുടുംബങ്ങളി ലുള്ളവർ എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കണമെന്നതായിരുന്നു, പിതാവിന്‍റെ ആഗ്രഹവും നിര്‍ബന്ധവും ഇന്നും ഓർക്കുമ്പോൾ മധുരതരമാണ് ആ ദിനങ്ങള്‍. ഉമ്മയും പിതാവിനൊപ്പം നോമ്പ്റക്കുള്ള ഒരുക്കങ്ങൾ നടത്തി കട്ടക്ക് കൂടെയുണ്ടാകും ഇന്ന് കുറെയെല്ലാം മാറി ഇന്നത്തെ അണുകുടുംബങ്ങൾ അവരവരുടെ വീട്ടകങ്ങളിൽ അംഗങ്ങൾ മാത്രം നോമ്പ് മുറിക്കുന്ന ശൈലിയാണ് കണ്ടു വരുന്നത്
പിതാവ് നടത്തിയ ഓരോ ദിവസത്തേയും നോമ്പ് തുറക്കൽ മധുരമേറിയ ഓർമ്മകൾ ആയിരുന്നു. നാടൻ കഞ്ഞിയും. പലതരം പൊരിച്ച പലഹാരങ്ങളും. മധുരമേറിയ നല്ല ജ്യൂസും തണ്ണിമത്തനും ഓറഞ്ചുമക്ക് ടേബിളിൽ നിരത്തി വെയ്ക്കും, ഞങ്ങളും ബന്ധത്തിലുള്ള കുട്ടികളും പ്രായം ചെന്നവരും സ്ത്രീകളും അയൽവക്കത്തുള്ള കുട്ടികളും എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്ന ദിവസങ്ങൾ കുടുംബ സംഗമങ്ങൾ തന്നെ…ജാതി മത ഭേദമെന്യേ അയൽ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന കൂടിച്ചേരൽ ഇന്ന് കുടുംബങ്ങളിൽ, നാട്ടിൽ ഇല്ലാതെ പോകുന്നതും അതുതന്നെയാണ്.
എന്റെ ഉമ്മയും മറ്റു ബന്ധുക്കളും ചേർന്ന് അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുമ്പോൾ… അതിന്റെ മണം അടുക്കളമണം നമ്മളെ വല്ലാതെ അടുക്ക ളയിലേക്ക് ആകർഷിക്കും! നോമ്പ് എന്ന വിചാരം പോലുമില്ലാതെ …ഇടയ്ക്കിടെ അടുക്കളയിൽ ചെന്ന് എത്തിനോക്കുമായിരുന്നു ..
ഇന്നത്തെ ഫാസ്റ്റ് ഫുഡ് സമ്പ്രദായം ആ ശീലങ്ങളെയൊക്കെ അറുത്തു മാറ്റി.
കടകളിൽനിന്ന് വാങ്ങിക്കൊണ്ടു വരുന്ന രാജസ്ഥാനികളും ഹൈദരാബാദി കളും ചവിട്ടി കുഴച്ച പലഹാരങ്ങളാണ് ഇന്ന് നമ്മുടെ കുട്ടികൾക്ക് നോമ്പ് മുറിക്കുമ്പോൾ വാങ്ങിക്കൊടുക്കുന്നത്. ആർക്കും സമയമില്ല. എല്ലാവരും വേറൊരു ലോകത്താണ് ഒരിക്കലും മറക്കാനാവാത്ത നല്ല രുചിക്കൂട്ടുകൾ ഇന്നോർമ മാത്രമായി
ഹൃദയത്തോട് ചേർത്തുപിടിക്കുന്ന നല്ല സൗഹൃദങ്ങളും പങ്കിടലിൻ്റെ ഹൃദ്യമായ അനുഭവങ്ങളുമാണ് അന്ന് പകർന്ന് കിട്ടിയത് കുട്ടികളായിരുന്ന ഞങ്ങൾക്ക് നോമ്പ് തുറക്കൽ പങ്കു വെയ്ക്കലിന്‍റെ സംസ്കാരം ശീലിപ്പി ക്കാനുള്ള കളരി തന്നെ ആയിരുന്നു മാതാ പിതാക്കൾ കാണിച്ചുതന്നത്.. ഹൃദയത്തിൽ ചേർത്തുപിടിക്കുന്നു ഓർമ്മയുടെ വസന്തകാലം റമദാന്റെ പുണ്യങ്ങളിൽ ആ ദിനങ്ങൾ കല്ലിൽ കൊത്തിവെച്ച ശില്‍പ്പം പോലെ. അനാഥരെയും ദുരിത മനുഭവിക്കുന്നവരെയും കാരുണ്യം കാണിക്കണമെന്ന് അവരെ ചേർത്തുപിടിക്കണം എന്നും കാണിച്ചുതന്നത് എന്റെ പിതാവ് ആണ്
പിതാവ് ചെയ്ത നന്മയാണ് ഞങ്ങൾക്ക് സൃഷ്ടാവിന്റെ തണലേകുന്നത്. മാതാ പിതാക്കളുടെ ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് റമദാനിൽ നന്മ നിറഞ്ഞ പ്രവർത്തനവുമായി അത്രയില്ലെങ്കിലും പോലും ഒരു ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞു..റമളാനിലെ പുണ്യം പ്രാർത്ഥനയോടെ നോമ്പനു ഷ്ഠിക്കുന്ന ഓരോ വ്യക്തികളും ദാനധർമ്മങ്ങൾ കൊടുക്കുവാൻ നന്മയുടെ വാതിൽ തുറക്കുവാൻ പുണ്യമാസത്തിൽ തയ്യാറാകണം…
റമദാന്റെ വാതിൽ തുറന്നു സുബഹി തൊട്ട് മഗ്‌രിബ് വരെ വിശപ്പും ദാഹവും സഹിച്ച് വ്രതമനുഷ്ഠിച്ച് പ്രാർത്ഥനയോടെ സൂര്യാസ്തമയത്തോടുകൂടി മഗ്‌രിബ് ബാങ്ക് വിളിക്കു മ്പോൾ നോമ്പു മുറിക്കുന്ന ഞാനും നിങ്ങളും. ഹൃദയംകൊണ്ട് ശരീരവും മനസും ശുദ്ധീകരിച്ച് നന്മയുള്ള മനുഷ്യനായി മാറുകയാണ്…
റമദാൻ മാസം പ്രവാസ ലോകത്തും മടങ്ങുമ്പോഴും.. പഴയ ഓർമ്മകൾ ഇന്നും ഞാൻനാട്ടിലുള്ളപ്പോൾ റമദാൻ കാലത്ത് പിതാവ് കാണിച്ചുതന്ന മാതൃക പിന്തുടരാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.. കുടുംബങ്ങളെ ഒത്തുചേർത്ത് അയൽ ക്കാരെയും കൂട്ടി കൂട്ടായ്മയോടെ നോമ്പ് തുറ സംഘടിപ്പിക്കും.പലവട്ടം വിളിച്ചാൽ പോലും എല്ലാവർക്കും ഒരുമിച്ച് കൂടാൻ വരാൻ പറ്റാത്ത ഒരു തിരക്കുപിടിച്ച ജീവിതത്തിൽ ഈ കൂടിച്ചേരൽ ശ്രമകരമാണ്
ഇന്ന് പ്രവാസ ലോകത്ത് 30 വർഷം കഴിയുമ്പോൾ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിക്കുന്ന എന്റെ റമളാൻ മരുഭൂമിയിലെ ഇടയതാവ ളങ്ങളിൽ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് അവരോടൊപ്പം ആണ്. ഞങ്ങളുടെ സംഘടനയുടെ പ്രവർത്തകരെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയും
ഒപ്പം കൂട്ടാറുണ്ട്
സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ മരുഭൂമിയിൽ ഇടയകേന്ദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച മണലിൽ കാർപെറ്റ് വിരിച്ച് കൂട്ടമായി ഇരുത്തും അവിടെ എത്തിച്ചേരുന്ന ഇടയസഹോദരന്മാരെ കൂടെ വട്ടം കൂടി റമളാനിന്റെ വിശേഷങ്ങൾ… കുശലങ്ങൾ…പറഞ്ഞും ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം കൈമാറുന്നു അവർക്കായി ഇഫ്താർ വിരുന്ന് ഒരുക്കുമ്പോൾ വല്ലാത്ത ഒരു സംതൃപ്തിയാണ്
റിയാദിന്റെ സിറ്റികളിൽ താമസിക്കുന്ന കുടുംബങ്ങൾ സ്വയംപാചകം ചെയ്ത ആഹാരങ്ങൾ… മനുഷ്യസ്നേഹികളായ ചില റസ്റ്റോറന്റ് ഉടമകൾ നൽകുന്ന ആഹാരങ്ങൾ..ഞങ്ങൾ വിളമ്പി കൊടുക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം കണ്ടറിയേണ്ടതാണ് മരുഭൂമിയിൽ ഈ ഒത്തുചേരൽ സ്നേഹത്തി ന്റെയും സൗഹൃദത്തിന്റെയും ദിവസങ്ങൾ ആണ്
ആട്ടിടയ കേന്ദ്രങ്ങളിൽ കിറ്റുകളുമായി ഞങ്ങളുടെ വാഹനം ചെല്ലുമ്പോൾ പുറത്തേക്ക് ചൂടെന്നോ തണുപ്പൊന്നും ഇല്ലാതെ തമ്പുകളിൽ താമസിക്കുന്ന ആട്ടിടയർ ഒട്ടകത്തെ മേയ്ക്കുന്ന സഹോദരന്മാർ പുറത്തേക്കുവന്ന് രണ്ട് കൈകളും കൊണ്ട് കിറ്റുകൾ വാങ്ങു മ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷമാണ് മനസ്സിലെ ഏറ്റവും വലിയ സന്തോഷം
റമദാൻ മാസം തൊഴിലിടങ്ങളിൽ പ്രതിസന്ധി ഉള്ളവരുടെ ഇടയിലേക്ക് കൃത്യമായി സാലറി ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്കും ക്ലീനിങ് വനിതകൾക്ക് നേരിട്ട് അവരുടെ കൈകളിൽ എത്തിക്കുകയാണ് ഞങ്ങൾ ചെയ്യാറുള്ളത് 15 വർഷക്കാലമായി റമളാനിലെ പുണ്യ രാവുകളിൽ നടത്തിവരാറുള്ള ഈ കിറ്റ് വിതരണം എന്നും മറ്റുള്ളവർക്ക് മാതൃകയായിരുന്നു .ഒട്ടനവധി ബിസിനസ് രംഗങ്ങളിൽ പ്രവർത്തിക്കു ന്നവരും സ്ഥാപനങ്ങളും മനുഷ്യസ്നേഹികളായ അനേകരും ഞങ്ങൾക്ക് പിന്തുണയുമായി മുന്നോട്ടു വന്നിട്ടുണ്ട്. പുണ്യ റമളാൻ കാലത്തെ ഈ പുണ്യ പ്രവർത്തനം മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്നഒന്നാണ്
അർഹതപ്പെട്ടവരെ തേടിയുള്ള ഞങ്ങളുടെ യാത്ര നല്ലൊരു അനുഭവമാണ് ഈ പുണ്യ റംദാൻ കാലത്തും ഞങ്ങൾഈ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഇവിടെയുള്ള എന്റെ മൂത്തമകൻ മുഹമ്മദ് വാസിം എന്റെ കൂടെ കിറ്റ് വിതരണത്തിന് പ്രിയസൗഹൃദങ്ങൾ ക്കൊപ്പം ഉണ്ട് നന്മനിറഞ്ഞ പ്രവർത്ത നങ്ങളിൽ എൻ്റെ കുടുംബവും എനിക്ക് പിന്തുണയാണ്.എന്‍റെ സൗഹൃദങ്ങൾ കരുത്താണ്..എന്‍റെ മാതാപിതാക്കൾ എനിക്ക് പകർന്ന വെളിച്ചം എന്നും മാർഗ്ഗദർശനമാണ്..ഈ വഴിഏറെ ദൂരം സഞ്ചരിക്കാൻ കഴിയേണമേ എന്നാണെന്‍റെ പ്രാർത്ഥന…
