ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൻ്റെ മൂന്നാം ദിനം ഭരണ – പ്രതിപക്ഷ വാഗ്വാദങ്ങളിൽ മുങ്ങി. ‘പോറ്റിയെ കേറ്റിയേ’ എന്ന് തുടങ്ങുന്ന തെരഞ്ഞെടുപ്പ് പാരഡി ഗാനവും പാടി പ്രതിപക്ഷ എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചു. പ്രതിപക്ഷത്തിൻ്റെ ബഹളത്തെത്തുടർന്ന് സഭാനടപടികൾ നിർത്തിവച്ച് സഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.

സഭ പിരിഞ്ഞതോടെ പ്രതിഷേധവുമായി ഭരണപക്ഷാംഗങ്ങൾ സഭാകവാടത്തിന് മുന്നിലെത്തി. അന്തരിച്ച മുൻ സാമാജികർക്ക് ചരമോപചാരം അർപ്പിച്ചതിന് പിന്നാലെ ശൂന്യവേളയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ശബരിമലയിലെ സ്വർണക്കൊള്ള വിഷയത്തിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജിവയ്ക്കണമെന്നും സ്വർണക്കൊള്ള അന്വേഷി ക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മേലുള്ള മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ സമ്മർദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. 2025 – 26 കാലഘട്ട ത്തിൽ ദേവസ്വം ബോർഡിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇത് അതീവ ഗൗരവകരമാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സഭാ സമ്മേളന കാലം മുതൽ ഉന്നയിക്കുന്ന ദേവസ്വം മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാനറുകളും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി യ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ പ്രതിഷേധിച്ചു. ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനം പാടിയതിനൊപ്പം അയ്യപ്പൻ്റെ സ്വർണം കട്ടപുറയുന്ന അമ്പലം വിഴുങ്ങികളെന്നും സ്വർണക്കൊള്ളയിൽ ജയിലിലായ സഖാക്കൾക്ക് സിപിഎം സംരക്ഷണം നൽകുന്നുവെന്നും തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇതിനിടെ സഭയ്ക്കു ള്ളിലെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് സഭാ ടിവി വിട്ടുനിന്നതായും മാധ്യമങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിൽ തടസം നേരിടുകയും ചെയ്തതായി ആക്ഷേപമുയർന്നു.
ഭരണപക്ഷത്തിൻ്റെ പ്രത്യാക്രമണം
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം അരങ്ങേറി. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുകളുമായി എത്തിയ പ്രതിപക്ഷാംഗങ്ങൾ സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തി. ചർച്ചയെ ഭരണപക്ഷം ഭയപ്പെടുന്നു വെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, സോണിയ ഗാന്ധിയെ പരാമർശിച്ചുകൊണ്ട് മന്ത്രി എംബി രാജേഷ് തിരിച്ചടിച്ചു. സോണിയ ഗാന്ധിയെക്കുറിച്ച് എന്താണ് പറയാത്തതെന്നും അവരുടെ വീട്ടിൽ രണ്ട് തവണ പോയപ്പോൾ കൈയിൽ കെട്ടിക്കൊടുത്ത സ്വർണം എവിടുത്തെ സ്വർണമാണെന്നും മന്ത്രി ചോദിച്ചു. സോണിയ ഗാന്ധിയുടെ അരികിലേക്ക് ആരെയാണ് കൊണ്ടുപോയതെന്നും എന്തിനാണ് കൊണ്ടു പോയതെന്നും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി എംബി രാജേഷിൻ്റെ പരാമർശത്തോടെ സഭയിൽ പ്രതിഷേധം ഇരട്ടിയായി. ഇതിനിടെ സോണിയ ഗാന്ധിക്കെതിരായ മുദ്രാവാക്യങ്ങൾ ഭരണപക്ഷത്തുനിന്നും സർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ പ്രതിപക്ഷത്തുനിന്നും സഭയിൽ ഉയർന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കങ്ങളു മായി ഭരണപക്ഷവും സഭയിൽ തിരിച്ചടിക്കാൻ ഒരുങ്ങുന്നതിനാലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും വരും ദിവസങ്ങളിലും സഭയിൽ ഭരണ – പ്രതിപക്ഷ പോര് മുറുകാനാണ് സാധ്യത. സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ അയ്യപ്പൻ്റെ സ്വത്ത് എവിടെപ്പോയി എന്ന ചോദ്യം സഭയ്ക്കകത്തും പുറത്തും വലിയ ചർച്ചയായിട്ടുണ്ട്.
അടിയന്തര പ്രമേയം പോലും ഉന്നയിക്കാതെ പ്രതിപക്ഷം ബഹളം വച്ചത് ഭയമുള്ളതുകൊണ്ടാണെന്ന് ഭരണപക്ഷാംഗങ്ങൾ മാധ്യമങ്ങളോട് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി വിഷയം ചർച്ച ചെയ്യുന്നതിന് പകരം സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എംപി രാജേഷ് കുറ്റപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും ചർച്ച നടന്നാൽ യഥാർഥം ജനങ്ങൾ അറിയുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. സ്വർണക്കൊള്ളക്കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ പുറത്തുവന്നി ട്ടുണ്ടെന്നും രാജേഷ് ആരോപിച്ചു.
ബഹളത്തിനിടയിലും സഭാനടപടികൾ
ബഹളത്തിനിടയിലും സബ്മിഷനുകളും ചോദ്യോത്തര വേളയും നടന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 125 ദിന കർമപദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, നിലവിലെ സാഹചര്യത്തിൽ ഇത് നടപ്പിലാക്കാൻ 354 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ധനകാര്യ മന്ത്രി സഭയെ അറിയിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിദ്യാലയങ്ങൾക്ക് അനുവദിച്ച സ്കൂൾ ബസുകളുടെ ഫണ്ട് ലഭിക്കാത്തതിനെ ക്കുറിച്ചുള്ള സബ്മിഷനും സഭയിൽ ഉന്നയിക്കപ്പെട്ടു. ഒരു മണ്ഡലത്തിൽ മാത്രം 20 ബസുകൾ അനു വദിച്ചതിൽ ബാക്കിയുള്ളവയ്ക്ക് പുതിയ അധ്യയന വർഷത്തിന് മുൻപായി തുക ലഭ്യമാക്കണമെന്നാ യിരുന്നു ആവശ്യം. വിഷയം ഗൗരവമായി കാണുന്നുവെന്നും മുൻകൂറായി പണം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതുമൂലം പുതുക്കാട് നിയോജക മണ്ഡലത്തിലെയും പരിസരങ്ങളിലെയും 22 ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന കുടിവെള്ള, ജലസേചന പ്രതിസന്ധിയും സഭയിൽ ഉന്നയിക്കപ്പെട്ടു. ഇടതുകര, വലതുകര കനാലുകളിലൂടെ ആവശ്യത്തിന് വെള്ളം എത്തിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് മന്ത്രി മറുപടി നൽകി. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയും സഭ ചർച്ച ചെയ്തു. 2018 മുതൽ നിയമിതരായ അധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകളും 2021 നവംബറിന് ശേഷം നിയമിക്കപ്പെട്ടവർ ദിവസവേതനക്കാരായി തുടരുന്ന സാഹചര്യവും സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം പതിനേഴായിരത്തോളം അധ്യാപകർ പ്രതിസന്ധിയിലാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് പരിഗണിച്ച് അടിയന്തര നടപടി വേണമെന്നും സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിക്കെതിരെ കേന്ദ്രനീക്കം
നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ഭരണപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചു. പദ്ധതിയെ തകർക്കാനും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ ജീവിതം ദുസ്സഹ മാക്കാനുമുള്ള ശ്രമങ്ങളാണ് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സഭയിൽ ചൂണ്ടിക്കാണി ക്കപ്പെട്ടു. ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് ഇടതുപക്ഷത്തിൻ്റെ ശക്തമായ ഇടപെടലിലൂടെയാണ് തൊഴിലുറപ്പ് നിയമം പാസാക്കിയതെന്ന് സഭയിൽ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു. എന്നാൽ പാർലമെൻ്റിൽ ഇടതുപക്ഷത്തിൻ്റെ സ്വാധീനം കുറഞ്ഞതോടെ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു.
ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്താകെ 5.5 കോടിയോളം കുടുംബങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ, കേരളത്തിൽ മുഴുവൻ സജീവ തൊഴിലാളി കൾക്കും ആധാർ ബന്ധിത അക്കൗണ്ട് ഉറപ്പുവരുത്തിയതിനാൽ ആരും പുറത്തായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ പേര് മാറ്റി ‘വികസിത് ഭാരത് ഗാരണ്ടി ഫോർ അജീവിക മിഷൻ ഗ്രാമീൻ’ എന്നാക്കിയതിലൂടെ സംഘപരിവാർ ഇതിനെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുകയാണെന്നും വിമർശനമുയർന്നു. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ കേന്ദ്രം സംസ്ഥാനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. മുൻപ് കേന്ദ്രം പൂർണമായും വഹിച്ചിരുന്ന പല ചിലവുകളും ഇപ്പോൾ 60:40 എന്ന അനുപാതത്തിലേക്ക് മാറ്റിയിരിക്കുന്നു. പുതിയ നിയമപ്രകാരം അവിദഗ്ധ തൊഴിലാളികൾക്കുള്ള വേതനം ഉൾപ്പെടെയുള്ളവയിൽ 60 ശതമാനം മാത്രമേ കേന്ദ്രം നൽകൂ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളം മാതൃകാപരമായ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും അധികമായി നൽകുന്ന തൊഴിൽ ദിനങ്ങളുടെ സാമ്പത്തിക ബാധ്യത സംസ്ഥാനം ഏറ്റെടുക്കുകയാണെന്നും സഭയിൽ അറിയിച്ചു. 125 ദിവസം തൊഴിൽ നൽകുന്നതിലൂടെ ഏകദേശം 894 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാ രിനുണ്ടാകുന്നത്. കോൺഗ്രസിന് തൊഴിലുറപ്പ് പദ്ധതിയോട് ഒരിക്കലും ആത്മാർഥത ഉണ്ടായിരുന്നി ല്ലെന്നും ബിജെപിയെപ്പോലെ തന്നെ പദ്ധതി അട്ടിമറിക്കാൻ അവരും ശ്രമിച്ചിട്ടുണ്ടെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി.
വിടവാങ്ങിയവർക്ക് ആദരം
അന്തരിച്ച മുൻ നിയമസഭ സാമാജികരായ ബാബു എം പാലിശ്ശേരി, എംആർ രഘുചന്ദ്രപാൽ, കെകെ നാരായണൻ, പിഎം മാത്യു, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്ക് സ്പീക്കർ എഎൻ ഷംസീർ ചരമോപ ചാരം അർപ്പിച്ചു. കുന്നംകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 12, 13 നിയമസഭകളിൽ അംഗമായിരുന്ന ബാബു എം പാലിശ്ശേരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും തൃശൂർ ജില്ല യിലെ സാമൂഹിക സാംസ്കാരിക മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് സ്പീക്കർ അനുസ്മരിച്ചു. ഡിവൈഎഫ്ഐയുടെ പ്രഥമ യൂണിറ്റ് പ്രസിഡൻ്റായിരുന്ന അദ്ദേഹം സിപിഎം തൃശൂർ ജില്ലാ സെക്ര ട്ടേറിയറ്റ് അംഗം, സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മുൻ എക്സൈസ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എംആർ രഘുചന്ദ്രപാലിൻ്റെ ഭരണപാടവത്തെയും കലാപരമായ കഴിവുകളെയും സഭ പ്രകീർത്തിച്ചു. കോവളം, പാറശാല മണ്ഡല ങ്ങളെ പ്രതിനിധീകരിച്ച അദ്ദേഹം കെ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്ന കാലയളവിൽ വകുപ്പിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. മികച്ച നാടകകൃത്തും നടനും ഗാനരചയി താവും കൂടിയായിരുന്നു അദ്ദേഹം. സിപിഎം മുതിർന്ന നേതാവും ധർമടം മുൻ എംഎൽഎയുമായിരുന്ന കെകെ നാരായണൻ്റെ നിര്യാണത്തിൽ സഭ അനുശോചിച്ചു. 2011 മുതൽ 2016 വരെ ധർമടത്തെ പ്രതിനിധീകരിച്ച അദ്ദേഹം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച അദ്ദേഹം ട്രേഡ് യൂണിയൻ, സഹകരണ മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ്.
കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവും കടുത്തുരുത്തി മുൻ എംഎൽഎയുമായിരുന്ന പിഎം മാത്യുവിനെ കർഷകരുടെ അവകാശങ്ങൾക്കായി പോരാടിയ നേതാവായാണ് സഭ അടയാളപ്പെടുത്തി യത്. 1991 – 96 കാലഘട്ടത്തിൽ സഭാംഗമായിരുന്ന അദ്ദേഹം കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൻ്റെ പ്രഥമ ചെയർമാനായും കെഎസ്എഫ്ഇ, ഒഡേപാക് എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്ന ലളിത ജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിൻ്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിൻ്റെ വിയോഗവും സഭ അനുസ്മരിച്ചു. ഫാക്ടറി ജീവനക്കാരനായി തുടങ്ങി സംസ്ഥാന മന്ത്രിപദം വരെ എത്തിയ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ശ്രദ്ധേയമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിവിധ ട്രേഡ് യൂണിയനുകളുടെ അമരക്കാരൻ എന്നീ നിലകളിൽ കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ അദ്ദേഹം സജീവമായിരുന്നെന്ന് സ്പീക്കർ പറഞ്ഞു.
