Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; റാസ തനൂറ റിഫൈനറി ലക്ഷ്യമിട്ടുള്ള നീക്കം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം



റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന എണ്ണ ശുദ്ധീകരണ ശാലയായ രാസ തനൂറ റിഫൈനറി ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ മന്ത്രാലയം പരാജയപ്പെടുത്തി. ബുധനാഴ്ചയായി രുന്നു സംഭവം. ദമ്മാമിനടുത്തുള്ള റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം വ്യോമ പ്രതിരോധ സേന സമയോചിതമായി തടയുകയായിരുന്നു.

ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം എക്സിലൂടെ (ട്വിറ്റർ) പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഊർജ്ജ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ഈ സംഭവം ബാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഒരൊറ്റ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയ തെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ ആഴ്ചയിൽ രണ്ടാം തവണയാണ് റാസ തനൂറ റിഫൈനറി ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഡ്രോൺ തകർക്കുന്നതിനിടയിൽ അതിന്റെ അവശിഷ്ടങ്ങൾ പതിച്ച് റിഫൈനറിയിൽ പരിമിതമായ രീതിയിൽ തീപിടുത്തവും നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. എന്നാൽ ബുധനാഴ്ചയുണ്ടായ ആക്രമണം പൂർണ്ണമായും പ്രതിരോധിക്കാൻ സാധിച്ചുവെന്നത് ആശ്വാസകരമാണ്.

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം പുകയുന്നതിനിടെ സൗദിയിലെ എണ്ണ ആസ്തികൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം നീക്കങ്ങളെ അന്താരാഷ്ട്ര സമൂഹം അതീവ ഗൗരവത്തോടെയാണ് കാണു ന്നത്. ആഗോള എണ്ണ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.


Read Previous

എൽപിജിക്ക് വില കൂടും, ചരക്കുനീക്കം നിലയ്ക്കും; ഹോർമുസ് ഉപരോധം കേരളത്തിന് ഇരട്ടി പ്രഹരം; അരി മുതൽ പെട്രോളിനും ഗ്യാസിനും വരെ “തീ വില”? 

Read Next

കിഴക്കൻ പ്രവിശ്യയിലും അൽ-ഖർജ് ഗവർണറേറ്റിലും ഇറാന്‍ തൊടുത്തുവിട്ട ഒമ്പത് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും സൗദി പ്രതിരോധ സേന തകര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »