Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ് നൽകി


അൽകോബാർ: പതിനാറു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന കേന്ദ്ര കമ്മിറ്റി അംഗവും, കോബാർ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം കോബാർ മേഖല ഓഫിസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കോബാർ മേഖല മേഖല രക്ഷാധികാരി അരുൺ ചാത്തന്നൂരും, സെക്രട്ടറി ബിജു വർക്കിയും ചേർന്ന് രവി ആന്ത്രോ ടിന് നവയുഗത്തിന്റെ ഉപഹാരം സമ്മാനിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അധ്യക്ഷത വഹിച്ച യോഗത്തിൽ നവയുഗം നേതാക്കളായ ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീൺ വാസുദേവൻ, രഞ്ജിതാപ്രവീൺ, മീനു അരുൺ, ഷെന്നി, മെൽബിൻ, സാജി അച്ചുതൻ, ഇബ്രാഹിം, സഹീർഷാ, സുധീ എന്നിവർ ആശംസപ്രസംഗം നടത്തി.

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കിഴക്കൻഞ്ചേരി സ്വദേശിയായ രവി ആന്ത്രോട്, ദമ്മാമിലെ സാമിൽ കമ്പനിയിലെ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻ്റിൻ ജോലി ചെയ്തു വരികയായിരുന്നു. നവയുഗം സാംസ്കാരികവേദിയിൽ രൂപീകരണകാലം മുതൽ മെമ്പർ ആയ രവി, ദമ്മാമിലെ കലാ,സാംസ്ക്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. നവയുഗം റാക്ക യൂണിറ്റ് സെക്രെട്ടറി, കോബാർ മേഖല കമ്മിറ്റി അംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ സബിത, മക്കളായ അമൃത, ആരുഷ് എന്നിവർ അടങ്ങുന്നതാണ് രവിയുടെ കുടുംബം. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്നത്.


Read Previous

യുഎഫ്.സി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

Read Next

യാഗശാലയായി തലസ്ഥാനം; ഭക്തജനങ്ങൾക്ക് സായൂജ്യമേകി പൊങ്കാല; ആറ്റുകാലമ്മയ്‌ക്ക് നിവേദ്യം അർപ്പിച്ചു, സാഫല്യത്തോടെ മടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »