Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതികരിച്ച് അമ്മ കണ്ണുകൾ പാതിയടഞ്ഞ് ശരീരം തണുത്ത നിലയിലാണ്’;


തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ട് ഗുരുതര പരിക്കേറ്റ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി 19കാരിയുടെ അമ്മ. തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയാണ് (19) ചികിത്സയിൽ കഴിയുന്നത്. കണ്ണുകൾ പാതിയടഞ്ഞ്, ശരീരം തണുത്ത നിലയിൽ തന്റെ മകൾ അവിടെ കിടക്കുകയാണെന്നാണ് അമ്മ പ്രതികരിച്ചത്.

‘ഞാനൊരു അമ്മയാണ്. നിങ്ങൾ പോയി കണ്ടാൽ നിങ്ങൾ അത് മനസിലാകും. എന്റെ കുട്ടി പാതി കണ്ണ് അടച്ച്, ശരീരം തണുത്ത നിലയിൽ അവിടെ കിടക്കുകയാണ്. ഞാൻ വളരെ കഷ്ടപ്പെട്ടാണ് അവളെ വളർത്തിയത്. എന്റെ മോൾ തെറ്റ് കണ്ടാൽ പ്രതികരിക്കും. പ്രതി കാണിച്ച തോന്നിവാസം അവൾ ചോദ്യം ചെയ്തു കാണും. മകൾക്ക് നല്ല ചികിത്സയാണ് വേണ്ടത്’- അമ്മ പറഞ്ഞു. ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. തലക്കും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നാണ് സുരേഷ്‌ കുമാർ കേരളാ എക്‌സ്‌പ്രസിൽ കയറിയത്. പരിക്കേറ്റ ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും കയറിയത് ആലുവയിൽ നിന്നാണ്. പെയിന്റ് തൊഴിലാളിയാണ് പ്രതി. ഇയാൾ ട്രെയിനിൽ വച്ച് മദ്യപിച്ചിട്ടില്ല എന്നാണ് വിവരം. എന്നാൽ മദ്യപിച്ച് ബോധമില്ലാതെ തന്നെയാണ് ട്രെയിനിൽ കയറിയത്. അന്നേരം മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന് ട്രെയിനിലെ യാത്രക്കാരിയായിരുന്ന അർച്ചന വ്യക്തമാക്കിയിരുന്നു.

ഇന്നലെ‌ രാത്രി 8.30ന്‌ വർക്കല സ്റ്റോപ്പിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ജനറൽ കമ്പാർട്ടുമെന്റിലുണ്ടായിരുന്ന ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും ടോയ്‌ലെറ്റിലേക്ക് പോയി.ശ്രീക്കുട്ടിയെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്‌ലെറ്റിൽ കയറി. ഇവർ പുറത്തിറങ്ങിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പ്രതി ശ്രീക്കുട്ടിയെ മുതുകിൽ ചവിട്ടി തള്ളിയിടുകയായിരുന്നു.

ബഹളം വച്ച യുവതിയ്ക്ക്‌നേരെ തിരിഞ്ഞ പ്രതി, ഇവരെയും‌ കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെങ്കിലും യുവതി കമ്പാർട്ട്‌മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങികിടന്നു. മറ്റു യാത്രക്കാർ എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. വാതിലിന് സമീപം ശ്രീക്കുട്ടി നിന്നത് ഇഷ്‌ടപ്പെടാത്തതാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. വാതിലിൽ നിന്നും മാറാത്തതിനാൽ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് സുരേഷ് കുമാർ പറഞ്ഞത്.


Read Previous

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

Read Next

കോലിയക്കോട് നിയന്ത്രണംവിട്ട ഥാർ ഇടിച്ച് അപകടം, വിദ്യാർത്ഥിക്കും സ്കൂട്ടർ യാത്രക്കാരനും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »