Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനുമായി ആണവക്കരാറിന് തയ്യാര്‍’; ഖമേനിക്ക് കത്തയച്ച് ട്രംപ്


വാഷിങ്ടണ്‍: ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു. ഫോക്സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ പ്രത്യേക അഭി മുഖത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. കാരണം ഇത് ഇറാന് ഏറെ ഗുണം ചെയ്യും. അവര്‍ക്ക് ആ കത്ത് ആവശ്യമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയ്ക്കാണ് ട്രംപ് കത്തയച്ചത്. എന്നാല്‍, ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.

2015 ല്‍ ഇറാനും അമേരിക്കയും ഉള്‍പ്പെടെയുള്ള ആറ് ലോക ശക്തികള്‍ തമ്മില്‍ ആണവക്കരാറില്‍ ഒപ്പിട്ടിരുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ 2018 ല്‍ പ്രസിഡന്റായിരിക്കെ ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയിരുന്നു.


Read Previous

85,000 പേർക്ക് എച്ച്1ബി വിസ : രജിസ്‌ട്രേഷൻ ആരംഭിച്ചു; ഫീസ് 215 ഡോളറായി ആയി ഉയരും

Read Next

ഒരു കാലില്ലാത്ത 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »