Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടുത്തിടെയായി തീപ്പൊരി വരുന്ന ഒരു തരം മെഴുകുതിരിയും ഇപ്പോൾ മാർക്കറ്റിൽ കിട്ടും. നിരവധി പേരാണ് ഇവ വാങ്ങി കേക്കിൽ വയ്ക്കുന്നത്. ഇത്രയും ദോഷകരമാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും മെഴുകുതിരി കേക്കിൽ വയ്ക്കില്ല


അനാർ മെഴുകുതിരി ഒരു വെള്ള പേപ്പറിന് മുകളിൽ വച്ച് കത്തിക്കുന്നത് വീഡി യോയിൽ കാണാം. അനാർ മെഴുകുതിരികളിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, അലുമിനിയം, മഗ്നീഷ്യം തുടങ്ങിയവയുടെ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്

ന്യൂഡൽഹി: ജന്മദിനത്തിനും മറ്റ് പരിപാടികൾക്കും കേക്ക് മുറിക്കുമ്പോൾ മെഴുകുതിരി കുത്തിവയ്ക്കുന്ന പതിവ് പണ്ടുമുതൽ ഉണ്ട്. എന്നാൽ അടുത്തിടെയായി തീപ്പൊരി വരുന്ന ഒരു തരം മെഴുകുതിരിയും ഇപ്പോൾ മാർക്കറ്റിൽ കിട്ടും. നിരവധി പേരാണ് ഇവ വാങ്ങി കേക്കിൽ വയ്ക്കുന്നത്.

വീഡിയോ എടുക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴുമെല്ലാം വളരെ ഭംഗിയായി കേക്കിന്റെ മുകളിലിരിക്കുന്ന ഇത്തരം മെഴുകുതിരികൾക്കായി കുട്ടികൾ വാശിപിടിക്കാറുണ്ട്. ഇത് ‘അനാർ മെഴുകുതിരികൾ’ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇവ ദോഷമാണെന്ന് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ‘അഷു ഘായ്’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അനാർ മെഴുകുതിരി ഒരു വെള്ള പേപ്പറിന് മുകളിൽ വച്ച് കത്തിക്കുന്നത് വീഡി യോയിൽ കാണാം. അനാർ മെഴുകുതിരികളിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, അലുമിനിയം, മഗ്നീഷ്യം തുടങ്ങിയവയുടെ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ മൂലകങ്ങൾ ഓക്സെെഡുകളായും കാർബണേറ്റുകളായും രൂപാന്തരപ്പെട്ടാണ് മെഴുകുതിരിയിൽ നിന്ന് തീപ്പൊരി വരുന്നത്.

ഇത് ആരോഗ്യത്തിന് ഹനികരമാണ്. പരീക്ഷണത്തിന്റെ അവസാനം ആ വെള്ള പേപ്പറിന് മുകളിൽ കറുത്ത ചില പൊടികൾ കാണാം. കേക്കിൽ വയ്ക്കുമ്പോൾ ഈ കറുത്ത പൊടി കേക്കിൽ വീഴുകയും അവ നാം കഴിക്കുകയും ചെയ്യുന്നുവെന്ന് അഷു ഘായ് വ്യക്തമാക്കി. കേക്കിന് മുകളിൽ ഇത്തരം മെഴുകുതിരി വയ്ക്കുന്നത് ഒഴിവാക്കുകയാണ് നല്ലതെന്ന് അഷു ഘായ് പറയുന്നുണ്ട്.

വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തിയത്. തന്റെ ജന്മദിനത്തിന് കേക്കിൽ ഇത് വച്ചിരുന്നുവെന്നും ഇത്രയും ദോഷമാണ് ഇവയെന്ന് അറിഞ്ഞിരുന്നില്ലെന്നും പലരും കമന്റ് ചെയ്തു. നാല് മില്യൺ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. ഒരു ലക്ഷത്തോളം ലെെക്കും ലഭിച്ചിട്ടുണ്ട്.


Read Previous

മലയാളത്തിലെ യുവ നടിയെ ബലാത്സംഗം ചെയ്തു’, സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്

Read Next

എല്ലാ രാഷ്‌ട്രീയ കക്ഷികളും ജൂണ്‍ ഒന്ന് ആറരയാകാന്‍ കാത്തിരിക്കുകയാണ്; എന്താണ് എക്‌സിറ്റ് പോള്‍? എക്‌സിറ്റ് പോളുകളുടെ ചരിത്രം, ലോകത്തെ പ്രധാന എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍, എക്‌സിറ്റ് പോള്‍- ഒപീനിയന്‍ പോള്‍ വ്യത്യാസം, അറിയേണ്ടെതെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »