കൊളോണ്‍: ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് യൂറോ കപ്പി ലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കരുത്തരായ ബെല്‍ജിയം. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ റുമാനിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ ക്കാണ് ബെല്‍ജിയം തീര്‍ത്തത്. ഇരുപകുതികളിലുമായി യൂറി ടിയെല്‍മാന്‍സ് (രണ്ടാം മിനിറ്റ്) ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെവിന് ഡിബ്രൂയ്ന (79) എന്നിവരുടെ ഗോളുകള്‍ ബെല്‍ജിയത്തിനു തിളക്കമാര്‍ന്ന വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തേ ആദ്യ കളിയില്‍ സ്ലൊവാക്യയോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങി യതിനാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ബെല്‍ജിയത്തിനു വിജയം അനി വാര്യമായിരുന്നു. കിടിലന്‍ ജയത്തോടെ തന്നെ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു. കളം നിറഞ്ഞു കളിച്ച മിഡ്ഫീല്‍ഡര്‍ ഡിബ്രുയ്നയുടെ മാജിക്കല്‍ പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തിനു അടിത്തറയിട്ടത്. മധ്യനിരയില്‍ ചടുലമായ കളി കെട്ടഴിച്ച താരം റുമാനിയക്കു നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.
ഗോള്‍ ഷോട്ടുകളിലും പാസുകളിലുമെല്ലാം ബെല്‍ജിയം എതിരാളികള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തി. 20 ഷോട്ടുകളാണ് കളിയില്‍ ബെല്‍ജിയം ഗോളിലേക്കു പരീക്ഷിച്ചത്. ഇവയില്‍ ഒമ്പതും ഓണ്‍ ടാര്‍ഗറ്റായിരുന്നു. റുമാനിയയാവട്ടെ 14 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ അഞ്ചെണ്ണമായിരുന്നു ഓണ്‍ ടാര്‍ഗറ്റുണ്ടായിരുന്നത്. 59 ശതമാനം ബോള്‍ കൈവശം വച്ചത് ബെല്‍ജിയമായിരുന്നു.
റുമാനിയ 44 ശതമാനം ബോള്‍ പൊസെഷന്‍ നേടി. ആദ്യ വിസില്‍ മുതല്‍ എതിരാളികളെ സമ്മര്‍ദ്ദത്തി ലാക്കുന്ന ഹൈ പ്രെസിങ് ഗെയിമാണ് ബെല്‍ജിയം കാഴ്ചവച്ചത്. പരാജയഭാരം രണ്ടു ഗോളിലൊതുക്കിയതിനു ഗോള്‍കീപ്പര്‍ ഫ്ളോറിന് നിറ്റയോടാണ് റുമാനിയ കട പ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ചില തകര്‍പ്പന്‍ സേവുകള്‍ ബെല്‍ജിത്തിന്റെ ഗോളുകള്‍ രണ്ടിലൊതുക്കുകയായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റുമാനിയയെ ബാക്ക്ഫൂട്ടിലാക്കാന്‍ ബെല്‍ജിയത്തിനു സാധിച്ചു. ഒരു താഴ്ന്ന ഡ്രൈവിലൂടെയായിരുന്നു താരം വല കുലുക്കിയത്.