ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്/ബാഗ്ദാദ്: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളിലും സുരക്ഷാ വെല്ലുവിളികളിലും ആശങ്ക രേഖപ്പെടുത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയും ചർച്ച നടത്തി. ഇറാഖ് പ്രധാനമന്ത്രി സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ചാണ് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയത്.
മേഖലയിൽ നിലനിൽക്കുന്ന സൈനിക വിന്യാസങ്ങളും അത് ഉണ്ടാക്കുന്ന സുരക്ഷാ പ്രത്യാഘാതങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇത്തരം നീക്കങ്ങൾ മേഖലയുടെ സ്ഥിരതയെ ദോഷകരമായി ബാധിക്കു മെന്ന് അവർ വിലയിരുത്തി.അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും സമാധാനത്തിന് ഭീഷണി യാകുന്ന തരത്തിലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഇറാഖ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
സംഘർഷം വ്യാപിക്കുന്നത് തടയാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര നീക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.മേഖലയിലെ പ്രമുഖ ശക്തികൾ എന്ന നിലയിൽ സൗദി അറേബ്യയും ഇറാഖും നടത്തുന്ന ഈ ചർച്ച സമാധാന ശ്രമങ്ങൾക്ക് വലിയ പ്രാധാന്യ മുള്ളതാണ്. അസ്ഥിരത ഒഴിവാക്കാൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും സംഭാഷണത്തിൽ ധാരണയായി.
