Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം’; 6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുമെന്ന് ട്രംപ്


വാഷിങ്ടണ്‍: ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി.

‘നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ടു തന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, അത് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും’ട്രംപ് പറഞ്ഞു

യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സര്‍വകലാശാലകളിലായി നിലവില്‍ 2,70,000 ചൈനീസ് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കമ്യൂണിസ്റ്റ് ബന്ധമുള്ളവരോ പ്രധാന ഗവേഷണമേഖലയിലുള്ളവരോ ആയ ചൈനീസ് പൗരരുടെ വിസ റദ്ദുചെയ്യുമെന്ന് മെയില്‍ യുഎസ് ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂണ്‍മുതല്‍ ഇതിനുവിരുദ്ധമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്.

.


Read Previous

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; യുഎസ് വിജ്ഞാപനം പുറപ്പെടുവിച്ചു

Read Next

ബിഹാർ വോട്ടർ പട്ടിക വിവാദം: പൊതുജനാഭിപ്രായം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »