
റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ(GKPA) 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. റോയൽ സ്പൈസി ഓഡിറ്റോറിയത്തിൽ വെച്ച് ഫാത്തിമത്ത് നുഫ ജനിഷ് സൗദി ചാപ്റ്റർ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ മജീദ് പൂളക്കാടിക്ക് നൽകി പ്രകാശ ചടങ്ങ് നിർവഹിച്ചു.
അംഗങ്ങൾക്ക് ക്രിസ്തുമസ്,പുതുവത്സരാശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു .ട്രഷറർ ഒ കെ അബ്ദുസ്സലാം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്,ബൈജു ആൻഡ്രൂസ്, അഷ്‌റഫ് പള്ളിക്കൽ,ഇബ്രാഹിം ടി എ, രജീഷ് വടംകുളം,ഷാനവാസ് വെംബ്ലി,ഹസ്സൻ പന്മന, നസീർ മുതുകുറ്റി, റിയാദ് ഇലവൻ സ്റ്റാർ ക്രിക്കറ്റ് ടീം മാനേജർ ജാസിം തിരുവനന്തപുരം, ക്രിക്കറ്റ് ടീം അംഗങ്ങളും സന്നിഹിതരായിരുന്നു.