Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രേണു സുധിയുടെ മറുപടി; ഇറങ്ങി പോന്നത് അബദ്ധമായി തോന്നുന്നുണ്ടോ’?


ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കുന്നതിന് മുന്‍പ് പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച പേര് രേണു സുധിയുടേത് ആയിരുന്നു.

സീസണ്‍ ആരംഭിച്ചപ്പോള്‍ രേണുവിന്‍റെ കടന്നുവരവ് പ്രേക്ഷകരും സഹമത്സരാര്‍ഥികളും ആകാംക്ഷയോടെയാണ് കണ്ടത്. ഈ സീസണില്‍ ഏറ്റവുമധികം ആളുകള്‍ക്ക് പരിചിതമായ മുഖവും രേണു സുധിയുടേത് ആയിരുന്നു. എന്നാല്‍ ഓണ്‍ലൈനിലൂടെ സ്ഥിരം കണ്ടിരുന്ന ആളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബി​ഗ് ബോസ് ഹൗസിലെ രേണു സുധിയുടെ സാന്നിധ്യം. ഷോ ഒരു മാസം പിന്നിടുമ്പോള്‍ രേണു സ്വന്തം തീരുമാനപ്രകാരം ബി​ഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയിരിക്കുകയാണ്. എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് രേണുവിന് തോന്നുന്നുണ്ടോ? ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി പറയുകയാണ് രേണു സുധി.

ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അഭിമുഖത്തിലാണ് രേണു സുധി ഇക്കാര്യം പറയുന്നത്. ഇറങ്ങി പോന്നത് അബദ്ധമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് രേണു സുധി പറയുന്ന മറുപടി ഇങ്ങനെ- ഒരിക്കലുമില്ല. ഞാന്‍ ഇപ്പോഴാണ് നോര്‍മല്‍ ആയി വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാന്‍ നോര്‍മല്‍ അല്ലായിരുന്നു. അബ്നോര്‍മാലിറ്റി ആയിരുന്നു. തലയില്‍ ഒരു വെട്ടം വീഴുന്നതുപോലെ തോന്നുന്നു, ഇപ്പോള്‍. എടുത്ത തീരുമാനം വേണ്ടായിരുന്നുവെന്ന് ഒരിക്കലും ഞാന്‍‌ പറയില്ല, രേണു സുധി പറയുന്നു.

സീസണ്‍ 7 ലെ ഏറ്റവും ബ്രില്യന്‍റ് ആയ പ്ലെയര്‍ ആരെന്ന ചോദ്യത്തിന് അനീഷ് എന്നാണ് രേണു സുധിയുടെ മറുപടി. തന്‍റേതായ ​ഗെയിമില്‍‌, മറ്റാര്‍ക്കും വഴങ്ങാതെ നില്‍ക്കുന്ന മത്സരാര്‍ഥിയാണ് അനീഷ് എന്ന് രേണു സുധി പറയുന്നു. ഏറ്റവും മണ്ടന്‍ ആയ മത്സരാര്‍ഥി ആരെന്ന ചോദ്യത്തിന് അപ്പാനി ശരത് എന്നാണ് രേണു സുധിയുടെ മറുപടി. ഹൗസില്‍ എത്തിയിട്ട് ഏറ്റവും സൗഹൃദം തോന്നിയത് ആരോടെന്ന ചോദ്യത്തിന് ശാരിക കെ ബി എന്നാണ് രേണുവിന്‍റെ മറുപടി. ബി​ഗ് ബോസില്‍ പങ്കെടുക്കണം എന്നത് തന്‍റെ ആ​ഗ്രഹമായിരുന്നുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള പ്ലാനിം​ഗോടെയുമല്ല എത്തിയതെന്നും ഇതേ അഭിമുഖത്തില്‍ രേണു സുധി പറയുന്നുണ്ട്.

recommended by


Read Previous

പീച്ചി കസ്റ്റഡി മർദ്ദനത്തിൽ ഗുരുതര പരാതി ‘അഞ്ച് ലക്ഷം ആവശ്യപ്പെട്ടു, പോക്‌സോ കേസ് ചുമത്തുമെന്ന് ഭീഷണി’

Read Next

ബെവ്കോ മോഷണത്തിൽ മുഖ്യപ്രതി പിടിയിൽ 5 മണിക്കൂർ, മോഷ്ടിച്ചത് വിവിധ ബ്രാൻഡുകളിലെ മദ്യക്കുപ്പികൾ, 10 ചാക്കിൽ കടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »