ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇറാനു കർശന മുന്നറിയിപ്പു മായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മേഖലയിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ളതായി സംശയി ക്കുന്ന എല്ലാ ഖനികളും ഉടനടി നീക്കം ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ ഖനികൾ നീക്കം ചെയ്തില്ലെങ്കിൽ വരാനിരിക്കുന്ന പ്രത്യാഘാതങ്ങൾ ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം കഠിനമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഖനികൾ സ്ഥാപിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും സഖ്യകക്ഷികളുടെ സുരക്ഷയ്ക്കും എതിരെ ഉണ്ടാകുന്ന ഏത് നീക്കവും തടയുമെന്നാണ് ട്രംപിന്റെ നിലപാട്.
ഇറാൻ സ്ഥാപിച്ചിട്ടുള്ള എല്ലാ ഖനികളും അടിയന്തരമായി നീക്കം ചെയ്യണം. സൈനികമോ സാമ്പത്തി കമോ ആയ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. അതേസമയം, ഇറാൻ ഖനികൾ സ്ഥാപിച്ചതി നെക്കുറിച്ച് നിലവിൽ തങ്ങൾക്ക് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
മുന്നറിയിപ്പിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് അമേരിക്ക ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഈ പ്രസ്താവന ചലനങ്ങളുണ്ടാക്കിയേക്കാം.
