Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവായ റെസ്പോൺസ് പ്ലസ് മെഡിക്കല്‍’ റിയാദ് എമർജൻസി മെഡിക്കൽ ഉച്ചകോടി സംഘടിപ്പിച്ചു.


മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവായ റെസ്പോൺസ് പ്ലസ് മെഡിക്കലിന്റെ ആഭിമുഖ്യത്തിൽ എമർജൻസി മെഡിക്കൽ ഉച്ചകോടി സംഘടിപ്പിച്ചു.റിയാദ് റിറ്റ്സ് കാൾട്ടണിൽ നടന്ന ഉച്ചകോടിയില്‍ റെസ്പോൺസ് പ്ലസ് മെഡിക്കൽ സ്ഥാപകനും, ബുര്‍ജീല്‍ ഹോള്‍ഡിംഗ് സി എം ഡിയും പ്രമുഖ വ്യവസായിയുമായ ഡോ. ഷംഷീർ വയലിൽ ഉൾപ്പെടെ എമർജൻസി മെഡിക്കൽ സേവന മേഖലയിലെ നിരവധി വിദഗ്ധരും, സൗദി ആരോഗ്യ രംഗത്തെയും റെയില്‍വേയിലും ഉധ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു പങ്കെടുത്തു.

സൗദിയിലെ ആദ്യ സമഗ്ര എമർജൻസി മെഡിക്കൽ ഉച്ചകോടിയാണ് ഇന്ന് റിയാദിൽ വെച്ച് നടന്നത്. അടിയന്തര മെഡിക്കൽ സേവന രംഗത്തെ മുന്നേറ്റങ്ങൾ വിലയിരുത്തുവാൻ ലക്ഷ്യമാക്കി സംഘടിപ്പിച്ച സമ്മേളനത്തിൽ റെസ്പോൺസ് പ്ലസ് മെഡിക്കൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഡോ. ഷംഷീർ വയലിൽ ആമുഖ പ്രഭാഷണം നടത്തി.

സ്ഥാപനത്തിന്റെ ഭാവി പദ്ധതികൾ അദ്ദേഹം സദസ്സിൽ വിശദീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ സൗദി റെയിൽവെയ്സ് പ്രതിനിധി വാഇൽ അൽ സഫ, സൗദിആര്‍ പി എം എമർജൻസി വിഭാഗം മേധാവി ഹൈതം ഇജാസ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ഹജ്ജ് തീർത്ഥാടന കാലത്ത് മക്കാ മെട്രോ റെയിൽ സേവനം പ്രയോജനപ്പെടുത്തിയ 3 ദശലക്ഷം ഹാജിമാരുടെ എമർജൻസി ആരോഗ്യ സേവനങ്ങൾക്ക് മേൽനോട്ടം വഹിച്ച റെസ്പോൺസ് പ്ലസ് മെഡി ക്കലിന്റെ പ്രവർത്തനങ്ങളെ സൗദി റെയിൽവേയ്സ് പ്രതിനിധി വാഇൽ അൽ സഫ ഏറെ പ്രശംസിച്ചു..

ഇത്തവണത്തെ ഹജ്ജ് തീർഥാടന വേളയിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് 50 ശതമാന മായി കുറഞ്ഞുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ആര്‍ പി എം ഹോൽഡിങ് കമ്യൂണിക്കേഷൻ ഡയറക്ടർ വെങ്കിട് അയ്യർ ചർച്ചകൾ നയിച്ചു. സൗദി നിക്ഷേപ കാര്യ ഉപ മന്ത്രി അമ്മാർ അൽതാഫ്, സൗദി റെഡ് ക്രസന്റ് ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ്‌ അൽ തൂവൈജിരി എന്നിവർ ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.ആംബുലൻസ് സേവന രംഗത്തെ അടിയന്തിര ആവശ്യങ്ങൾക്കായി പുറത്തിറക്കിയ ദ്രുത പ്രതികരണ വാഹനം റെസ്പോൺസ് പ്ലസ് മെഡിക്കൽ സ്ഥാപകൻ ഡോ ഷംസീർ വയലിൽ ചടങ്ങിൽ പുറത്തിറക്കി .

പ്രി ഹോസ്പിറ്റൽ ഹെൽത്ത് കെയർ മാനേജ്‌മെന്റിന്റെയും മെഡിക്കൽ എമർജൻസി സർവീസുകളു ടെയും യു.എ.ഇയിലെ ഏറ്റവും വലിയ സേവനദാതാവാണ് റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ്‌സ്. യുഎഇയിലെ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സേവനങ്ങൾ, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷനുകൾ എന്നിവയുടെ ഏറ്റവും വലിയ സേവനദാതാക്കളായ റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്. 350ല്‍ അധികം ആംബുലൻസുകൾ, 360ല്‍ പരം ഓൺസൈറ്റ് ക്ലിനിക്കുകൾ, 1600 ലധികം ഹെൽത്ത് കെയർ തൊഴിലാളികൾ, പ്രതിവർഷം 300ല്‍ പരം അന്താരാഷ്ട്ര ഇവന്റുകൾ സംഘടിപ്പി ക്കാനുള്ള ഇൻഫ്രാസ്ട്രക്ചർ എന്നിവ ആര്‍ പി എം നുണ്ട്

ആരോഗ്യസംരക്ഷണ മേഖലയിലെ അടിസ്ഥാന മാറ്റത്തിന്റെ ഭാഗമാണ് റെസ്പോൺസ് പ്ലസ് ഹോൾ ഡിംഗ് പിജെഎസ്സി. ചെലവ് കുറഞ്ഞ ആരോഗ്യസംരക്ഷണ പരിഹാരങ്ങൾ ആർപിഎം നൽകുന്നു. രോഗികൾക്ക് സമാനതകളില്ലാത്ത പരിചരണം നൽകാന്‍ ആര്‍ പി എം എന്നും മുന്നിലാണ്

യുഎ ഇ, സൗദി അറേബ്യ, ഒമാൻ, ഇന്ത്യ, എത്യോപ്യ എന്നിവിടങ്ങളിലുടനീളം റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് അതിവേഗം വളർന്നു കഴിഞ്ഞു. മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ സ്റ്റാഫിംഗ് ഓർഗനൈസേഷനായി മാറിയ ആര്‍ പി എം പരിശീലനത്തിനും വിദ്യാഭ്യാസ ആരോഗ്യ അവബോധ കാമ്പെയ്നുകൾക്കുമൊപ്പം ആരോഗ്യ പരിശോധനകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സൗദി റെസ്പോ ണ്‍സ് പ്ലസ് മെഡിക്കല്‍ (സൗദി ആര്‍പിഎം) 2022 നവംബറിലാണ് തലസ്ഥാനമായ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്

സൗദിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ രജിസ്റ്റർ ചെയ്ത സ്വകാര്യ ആംബുലൻസ് സേവനങ്ങളിലൊന്നാണ് സൗദി ആർ.പി.എം. കഴിഞ്ഞ ആറു വർഷമായി കമ്പനി വമ്പിച്ച വളർച്ച കൈവരിച്ചതോടൊപ്പം സൗദി യിലെ വിവിധ കോർപറേറ്റുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണയോടെയുള്ള പ്രവർത്തനഗുണനിലവാരത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫോർമുല-1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ്, ഫോർമുല-ഇ, ഡക്കാർ റാലി, സൗദി ടൂർ, സൗണ്ട്‌സ്‌റ്റോം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ഇവന്റുകളുടെ ഏറ്റവും വിശ്വസനീയമായ മെഡിക്കൽ കവറേജ് പങ്കാളികളിൽ ഒന്നാണ് സൗദി ആർ.പി.എം.


Read Previous

അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; എതിര്‍പ്പ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

Read Next

മത നേതാക്കള്‍ ആജ്ഞാപിക്കാന്‍ വരരുത്, സൂംബയ്ക്ക് എതിരെ വിതണ്ഡവാദം: എംഎ ബേബി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »