ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
എഫക്ടീവ് മൂലധന ചെലവ്: 30,961.48 കോടി രൂപ.

റവന്യൂ കമ്മി: 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം).
ധനക്കമ്മി: 55,420 കോടി രൂപ (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം).വന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർധനവ് പ്രതീക്ഷിക്കുന്നു.
തനത് നികുതി വരുമാനത്തിൽ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1,595.05 കോടി രൂപയുടെയും വർധനവ് ലക്ഷ്യമിടുന്നു.
അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
അങ്കണവാടി ഹെൽപ്പർമാരുടെ പ്രതിമാസ വേതനം 500 രൂപ ഉയർത്തി.
ആശ വർക്കർമാരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 25 രൂപ വർധിപ്പിച്ചു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
കരാർ/ദിവസവേതന ജീവനക്കാരുടെ പ്രതിദിന വേതനത്തിൽ 5 ശതമാനം വർധനവ് വരുത്തി.
പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 1,500 രൂപ വർധിപ്പിച്ചു.
ലൈബ്രേറിയൻമാരുടെ പ്രതിമാസ അലവൻസിൽ 1,000 രൂപ വർധിപ്പിച്ചു.
ക്യാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1,000 രൂപ വർധിപ്പിച്ചു.
ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ അഞ്ചുവർഷ തത്വം പാലിക്കുക എന്നത് ഇടതുപക്ഷ സർക്കാരുകളുടെ നയം.
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ (12th Pay Revision) പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡി.എ (DA), ഡി.ആർ (DR) ഗഡുക്കൾ പൂർണ്ണമായും നൽകും.
ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
അവശേഷിക്കുന്ന ഡി.എ, ഡി.ആർ ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
ഡി.എ, ഡി.ആർ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും; ആദ്യ ഗഡു ഈ ബജറ്റ് വർഷം നൽകും.
സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (HBA) സ്കീം പുനഃസ്ഥാപിക്കും.
പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ ഏപ്രിൽ 1 മുതൽ നടപ്പിലാക്കും.
അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ഉറപ്പാക്കും.
അഷ്വേർഡ് പെൻഷനിൽ ഡി.ആർ (DR) അനുവദിക്കും.
നിലവിലെ എൻ.പി.എസ് (NPS)-ൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണ നിലനിർത്താൻ തിരുവനന്തപുരത്ത് വി.എസ് സെന്റർ സ്ഥാപിക്കുന്നതിന് 20 കോടി രൂപ.
കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി രൂപ.
ഇസ്‌ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ശൈഖ് സൈനുദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ സ്ഥാപിക്കാൻ 3 കോടി രൂപ.
അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി രൂപ.
കാവാരിക്കുളം കണ്ടൻ കുമാരൻ പഠന കേന്ദ്രത്തിന് 1.5 കോടി രൂപ.
മാർ ഈവാനിയോസ് മ്യൂസിയത്തിന് 1.5 കോടി രൂപ.
ജില്ലാ ആശുപത്രികളിൽ മെനോപോസ് (MENOPAUSE) ക്ലിനിക്കുകൾ സ്ഥാപിക്കാൻ 3 കോടി രൂപ.
കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ടുള്ള മാർക്കറ്റിംഗ് ശൃംഖലയ്ക്ക് 22.27 കോടി രൂപ.
റോഡപകടത്തിൽപ്പെടുന്നവർക്കായി ‘ലൈഫ് സേവർ’ പദ്ധതി; ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ.
അപൂർവ്വയിനം രോഗങ്ങൾക്കുള്ള ചികിത്സാ പദ്ധതിയായ KARE-ൽ, സ്പൈനൽ മസ്കുലാർ അട്രോഫി (SMA) രോഗത്തിന് മരുന്ന് ലഭ്യമാക്കാൻ 30 കോടി രൂപ.
തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5,217 കോടി രൂപയുടെ കിഫ്ബി (KIIFB) പദ്ധതി.
കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ പട്ടണങ്ങളിൽ ബൈപ്പാസുകൾ നിർമ്മിക്കും; വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
തിരുവനന്തപുരം – കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ.
ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയിൽ ഫിനാൻസ് ടവർ സ്ഥാപിക്കും.
വിൽപന നികുതി ചെക്ക് പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി (GST) സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കി മാറ്റും.
കാർഷിക അനുബന്ധ മേഖലയ്ക്ക് 2,071.95 കോടി രൂപ.
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി രൂപ.
മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് പദ്ധതിക്ക് 400 കോടി രൂപ.
ക്ഷേമ പെൻഷൻ നൽകുന്നതിനായി 14,500 കോടി രൂപ.
നികുതിദായകരെ ആദരിക്കാനും പുരസ്കാരം നൽകുന്നതിനും 5 കോടി രൂപ.
കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നൽകുന്ന പദ്ധതിക്ക് 20 കോടി രൂപ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്: ജനറൽ പർപ്പസ് ഫണ്ട് 3,237 കോടി രൂപ, മെയിന്റനൻസ് ഫണ്ട് 4,316 കോടി രൂപ, പ്ലാൻ ഫണ്ട് 10,189 കോടി രൂപ.
പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.
ക്രിറ്റിക്കൽ മിനറൽ മിഷന് 100 കോടി രൂപ.
പ്രതിരോധ ഇടനാഴിക്ക് 50 കോടി രൂപ.
പി.പി.പി (PPP) മാതൃകയിൽ കൊച്ചി ഇൻഫോപാർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് സാങ്കേതികവിദ്യകളും ചേർന്ന ‘സൈബർ വാലി’ക്ക് 30 കോടി രൂപ.
തൊഴിൽ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനുമായി ആഗോള സ്കൂളിന് (Global School) 10 കോടി രൂപ.
‘വർക്ക് നിയർ ഹോം’ പദ്ധതി വ്യാപിപ്പിക്കുന്നതിന് 150 കോടി രൂപ.
ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ‘സ്പെഷ്യൽ എൻറിച്ച്മെന്റ്’ പദ്ധതിക്ക് 60 കോടി രൂപ.
ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ഗിഗ് ഹബ്’ – 20 കോടി രൂപ.
പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നവർക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.
ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായുള്ള വായ്പകൾക്ക് 2% പലിശയിളവ് നൽകും.
ഓട്ടോ സ്റ്റാൻഡുകളിൽ സോളാർ അധിഷ്ഠിത ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ 20 കോടി രൂപ.
തൊഴിലുറപ്പ് പദ്ധതിക്കായി മുൻവർഷത്തെക്കാൾ അധികമായി 1,000 കോടി രൂപ.
റിട്ടയർമെന്റ് ഹോമുകൾ സജ്ജമാക്കാൻ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സബ്സിഡി നൽകും; ഇതിനായി 30 കോടി രൂപ.
വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന വ്യക്തികൾക്ക് ‘ഓൺ കോൾ വോളന്റിയർമാരുടെ’ സേവനം ലഭ്യമാക്കും; ഇതിനായി 10 കോടി രൂപ.
അഡ്വക്കേറ്റ് വെൽഫെയർ ഫണ്ട് 20 ലക്ഷം രൂപയായി ഉയർത്തും.
1 മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള അപകട ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് 15 കോടി രൂപ.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) മാനദണ്ഡങ്ങൾക്ക് പുറത്തുള്ള കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി – 50 കോടി രൂപ.
കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിപണനവും ലക്ഷ്യമിട്ടുള്ള മാർക്കറ്റിംഗ് ശൃംഖലയ്ക്ക് 22.27 കോടി രൂപ.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിനെ (CDS) രാജ്യത്തെ മുൻനിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി രൂപ.
കേരള കലാകേന്ദ്രം സ്ഥിരം വേദികൾ സ്ഥാപിക്കാൻ 10 കോടി രൂപ.
