Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമയക്രമവും ടിക്കറ്റ് നിരക്കും പുതുക്കി; പുതുവർഷത്തിൽ ‘ഹൗസ്ഫുൾ’ സർവീസുമായി നവകേരള ബസ്


കോഴിക്കോട്: പുതുവര്‍ഷത്തില്‍ ഫുള്‍ ബുക്കിങ്ങുമായി നവകേരള ബസിന്റെ സര്‍വീസ്. കോഴിക്കോടു നിന്നും ബംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായാണ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ കുറഞ്ഞതോടെ വിണ്ടും പുതുക്കി പണിതശേഷം നടത്തിയ സര്‍വീസിലാണ് ബുക്കിങ് നിറഞ്ഞത്.

പുതിയ സമയക്രമ പ്രകാരം നവകേരള ബസ് രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സര്‍വീസ് ആരംഭി ക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും റിസര്‍വേഷനും ഉള്‍പ്പെടെ 968 രൂപ നല്‍കണം.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ ഇട്ടശേഷം മേയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഇല്ലാതെ വന്നതോടെ സര്‍വീസ് നിര്‍ത്തി. പിന്നീട് ബസ് പുതുക്കി പണിത് സീറ്റുകള്‍ 37 ആക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി. സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിച്ചത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണു വീണ്ടും ബസ് യാത്ര തുടങ്ങിയത്.


Read Previous

ചുണ്ടനക്കി ഹാപ്പി ന്യൂ ഇയർ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി’; ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് മെഡിക്കൽ സംഘം

Read Next

ഏപ്രിൽ ഒന്നുമുതൽ രാജ്യാന്തര യാത്രികരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണമെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »