ബ്രിട്ടനുമായി വ്യാപാര ചർച്ച പുനരുജ്ജീവിപ്പിച്ചത് സ്വാഗതാർഹം’; കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ


ന്യൂഡല്‍ഹി: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബ്രിട്ടനുമായി ദീര്‍ഘകാലമായി നിലച്ചു കിടന്നിരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്.’ ശശി തരൂര്‍ എക്സില്‍ പറഞ്ഞു.

ബ്രിട്ടീഷ് വാണിജ്യകാര്യ സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സിനും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിനും ഒപ്പമുള്ള ചിത്രം സഹിതമാണ് തരൂരിന്റെ കുറിപ്പ്. ബ്രിട്ടന്റെയും ഇന്ത്യയുടെയും വാണിജ്യമന്ത്രിമാര്‍ പരസ്പരം സംസാരിക്കുന്നത് നല്ല കാര്യമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ട്ടപ്പ് രംഗത്തെ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിച്ച് തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയും കോലാഹലവും ഉണ്ടാക്കി യിരുന്നു. വിവാദ ലേഖനത്തില്‍ തരൂരിനെതിരെ നടപടി വേണമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി ശശി തരൂരിനെ വിളിപ്പിച്ച് പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം സിപിഎം ശശി തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയും, യാഥാര്‍ത്ഥ്യം പറഞ്ഞതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ വേട്ടയാടുന്നതെന്നും കുറ്റപ്പെടുത്തി. വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് ശശി തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.


Read Previous

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് തയ്യാറായി; 30 മിനിറ്റില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കും; വിഡിയോ

Read Next

വികസന കാര്യത്തിലും സമ്പദ് വ്യവസ്ഥയിലും ഇന്ത്യയെ തോൽപ്പിച്ചിരിക്കും, ഇല്ലെങ്കിൽ എന്റെ പേര് ഷരീഫ് എന്നല്ല’; വെല്ലുവിളിച്ച് പാക് പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »