റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാംപയിൻ സമാപനവും അഹ്‌ലൻ റമദാൻ സംഗമവും പരിപാടിയുടെ പോസ്റ്റർ ഡോ.പി സരിൻ റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ ഷാജഹാൻ പടന്നക്ക് നൽകി പ്രകാശനം ചെയ്‌തു. ആർ.സി.സി.സി യുടെ സ്നേഹോപഹാരം പ്രബോധകൻ അബ്ദുല്ല അൽ ഹികമി സമ്മാനിച്ചു.

ഇസ്‌ലാം ധാർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ ആറ് മാസം നീണ്ടുനിന്ന ക്യാംപെയന്റെ ഭാഗമായി വ്യത്യസ്ഥ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. മാർച്ച് 17 ന് നടക്കുന്ന സമാപന സമ്മേളനം ജാമിഅഃ ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. വിസ്‌ഡം സ്റ്റുഡന്റസ് കേരള പ്രസിഡണ്ട് അർഷദ് അൽ ഹികമി, മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ബിരുദാനന്തര വിദ്യാർത്ഥി നൂറുദ്ദീൻ സ്വലാഹി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
പോസ്റ്റർ പ്രകാശനത്തിൽ ഓ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന്, നാദിർഷ എറണാകുളം, ആർ.ഐ.സി.സി ഭാരവാഹികളായ അബ്ദുറഊഫ് സ്വലാഹി, യാസർ അറഫാത്ത്, നബീൽ പയ്യോളി, തൻസീം കാളികാവ്, യൂസുഫ് കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.