ബൈക്കുപയോഗിച്ച് അരി പൊടിക്കും; യുവ സംരംഭകൻറെ കിടിലൻ കണ്ടുപിടുത്തം


ഹൈദരാബാദ്: പതിവായുള്ള വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി സ്വന്തമായി മോട്ടോർ ബൈ ക്കിൽ ഫ്ളോർ മില്ല് നിർമിച്ച് യുവ സംരംഭകൻ. ആസിഫാബാദ് സ്വദേശി സയ്യിദ് മാജിദ് അലിയാണ് ബൈക്കിൽ ധാന്യങ്ങള്‍ പൊടിക്കുന്ന ഉപകരണം നിർമിച്ചത്. സ്ഥിരമായി പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതിനാൽ തൻ്റെ ഉപഭോക്താക്കള്‍ക്ക് സമയബന്ധിതമായി ധാന്യങ്ങള്‍ പൊടിച്ച് നൽകാൻ സാധിക്കാതെ വന്നതോടെയാണ് സ്വന്തമായി വൈദ്യുതി രഹിത ഫ്ലോർ മില്ല് നിർമിച്ചത്.

മൊബൈൽ ഫ്ലോർ മില്ല് ഉപയോഗിച്ച് ആവശ്യക്കാർക്ക് വീട്ടിലെത്തി ധാന്യങ്ങള്‍ പൊടിച്ച് നൽകാനും കഴിയും. ആദ്യം ട്രാക്‌ടർ ഉപയോഗിച്ച് യന്ത്രം നിർമിക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ ചെലവ് കൂടുതലായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും സയ്യിദ് മാജിദ് അലി പറയുന്നു.

പതിവായുള്ള വൈദ്യുതി മുടക്കം കാരണമുള്ള ബിസിനസിലെ നഷ്‌ടം നികത്താനാണ് യുവാവ് ഇത്തര ത്തിൽ മോട്ടോർ ബൈക്കിൽ ഫ്ലോർമില്ല് നിർമ്മിച്ചത്. മൊബൈൽ ഫ്ലോർ മില്ലിനെ പ്രദേശവാസികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.


Read Previous

ബിജെപിയും ആർ‌എസ്‌എസും ഭരണഘടനയെ അട്ടിമറിക്കുന്നു, ദളിതർ സുരക്ഷിതരല്ല’; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Read Next

ദർശനം നടത്തിയത് 50ലക്ഷത്തിലധികം പേർ; പമ്പയിൽ നിന്ന് ഭക്തരെ കയറ്റിവിടുക ഇന്ന് വൈകീട്ട് ആറുവരെ, ശബരിമല നട നാളെ അടയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »