Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാരുകളാലും ധാതു ലവണങ്ങളാലും സമ്പന്നം; മിലാഫ് കോള’ ഈന്തപ്പഴത്തിൽ നിന്ന് ലോകത്തിലെ ആദ്യത്തെ കോള; പെപ്സി, കൊക്ക കോള; വമ്പൻമാർക്ക് വെല്ലുവിളിയാകുമോ?


ഈന്തപ്പഴത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കോള അവതരിപ്പിച്ച് സൗദി അറേബ്യ. ‌’മിലാഫ് കോള’ എന്ന ഉത്പന്നം റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് അവതരിപ്പിച്ചത്. ‌സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അൽ-മദീന പുറത്തിറക്കിയ ഈ സോഫ്റ്റ് ഡ്രിങ്ക് പെപ്സി, കൊക്ക കോള അടക്കമുള്ള വമ്പൻമാർക്ക് വെല്ലുവിളിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

കോൺ സിറപ്പിൽ നിന്നോ കരിമ്പിൻ പഞ്ചസാരയിൽ നിന്നോ ആണ് സാധാരണ കോളകൾ നിർമിക്കുന്നത്. എന്നാൽ മിലാഫ് കോളയിൽ പഞ്ചസാര അടങ്ങിയിട്ടില്ലെന്നും ഈന്തപ്പഴത്തിന്റെ സൂപ്പർ ഗുണങ്ങളെല്ലാം അടങ്ങിയിട്ടുണ്ടെന്നും ഉത്പാദകര്‍ പറയുന്നു. ഇതിനൊപ്പം രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പരമ്പരാഗത സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആരോഗ്യകരമായ ഒരു ബദലായി മാറുമെന്നും ഇൻഡിപെൻഡന്റിലെ റിപ്പോര്‍ട്ടിൽ പറയുന്നു.

കമ്പനിയുടെ സിഇഒ ബാന്ദർ അൽ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫദ്ലിയും ചേർന്ന് റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് മിലാഫ് കോള പുറത്തിറക്കിയത്. ഈന്തപ്പഴം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ടായാണ് കണക്കാക്കുന്നത്. ഒട്ടേറെ മധുര പലഹാരങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളിലും പ്രകൃതിദത്ത സ്വീറ്റ്നറായി ഈന്തപ്പഴം ഉപയോഗിച്ചുവരുന്നു. തദ്ദേശീയമായി ലഭ്യമായ ഏറ്റവും ഗുണമേന്മയുള്ള ഈന്തപ്പഴം ഉപയോഗിച്ചാണ് മിലാഫ് കോള നിർമിക്കുന്നത്. നാരുകളാലും ധാതു ലവണങ്ങളാലും സമ്പന്നമാണ് ഈന്തപ്പഴം. ഈ ഗുണങ്ങൾ കോളയിലൂടെ ലഭ്യമാകുന്നു എന്നതാണ് നേട്ടമെന്ന് നിർമാതാക്കൾ പറയുന്നു.


Read Previous

അഭിമാന നിമിഷം’: ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ പദവിയിൽ ആശംസകളുമായി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും

Read Next

റിയാദ് മെട്രോ യാത്ര: നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് പിഴയും ആറു മാസത്തേക്ക് സേവന വിലക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »