Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിക്കി പോണ്ടിംഗ് ഐപിഎല്‍ ഉപേക്ഷിച്ചു, വെളിപ്പെടുത്തലുമായി ഫ്രാഞ്ചൈസി


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. സമൂഹമാദ്ധ്യമമായ എക്‌സി ലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് സീസണുകള്‍ ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് റിക്കി പോണ്ടിംഗ് മടങ്ങുന്നത്. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. കലാശപ്പോരില്‍ മുംബയ് ഇന്ത്യന്‍സിനോട് ഡല്‍ഹി പരാജയപ്പെട്ടിരുന്നു.

ഏഴ് സീസണുകളില്‍ ടീമിനേയും താരങ്ങളേയും മുന്നോട്ട് നയിച്ചതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കുറിച്ചു. സ്ഥാനമൊഴിയാനുള്ള താങ്കളുടെ തീരുമാനത്തെക്കുറിച്ച് എന്ത് പറയണമെന്നതിന് വാക്കുകള്‍ കിട്ടുന്നില്ല. എല്ലായിപ്പോഴും താങ്കളുടെ നിര്‍ദേശങ്ങള്‍ ടീമിന് വിലപ്പെട്ടതായിരുന്നു.

ഏഴ് സീസണുകളിലും താങ്കള്‍ മാതൃകയായിരുന്നു. പരിശീലന വേദികളില്‍ ആദ്യ മെത്തുകയും അവസാനം മടങ്ങുകയും ചെയ്യുന്ന താങ്കളുടെ രീതി വലിയ പ്രചോദ നമാണ്. ക്യാപിറ്റല്‍സ് കുറിച്ചു. അതേസമയം റിക്കി പോണ്ടിംഗിന്റെ ഭാവി പരിപാടി എന്താണെന്ന് വ്യക്തമല്ല.

രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യന്‍ പരിശീലകനായി അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ബിസിസിഐ തന്നെ ഇത് നിരസിച്ചിരുന്നു.മറ്റേതെങ്കിലും ഐപിഎല്‍ ടീമിന്റെ പരിശീലകനായി ട്ടാണോ റിക്കി പോണ്ടിംഗ് പോകുന്നതെന്നും വ്യക്തമല്ല. ഡല്‍ഹി ക്യാപിറ്റല്‍സില്‍ ആരായിരിക്കും റിക്കി പോണ്ടിംഗിന്റെ പിന്‍ഗാമിയെന്നും വ്യക്തമല്ല. ഓസ്‌ട്രേലിയുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ അദ്ദേഹം 2003,2007 ലോകകപ്പുകളില്‍ ഓസീസ് നായകനുമായിരുന്നു.


Read Previous

ഭരണഘടന ഹത്യ ദിനാചരണം ബിജെപിയുടെ കാപട്യം; വിമർശനവുമായി പ്രിയങ്ക ഗാന്ധി

Read Next

അടിച്ച് തകര്‍ത്ത് ജെയ്‌സ്‌വാള്‍ – ഗില്‍ സഖ്യം, നാലാം മത്സരത്തില്‍ 10 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »