റിയാദ് ഇന്ത്യന് മീഡിയാ ഫോറം (റിംഫ്) അത്താഴ സംഗമം.



റിയാദ്: മാധ്യമ പ്രവര്ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന് മീഡിയാ ഫോറം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില് നടന്ന സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

റിംഫ് സംഘടിപ്പിച്ച അത്താഴ സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു ചെയ്യുന്നു.

മനസ്സു ശുദ്ധീകരിക്കാനും മനുഷ്യ മനസ്സിനെ കൂടുതല് അടുപ്പിക്കാനും പരിശീലനം നല്കുന്ന മാസമാണ് വിശുദ്ധ റമദാനെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ ചൈതന്യം നേടുന്നതോടൊപ്പം സ്നേഹത്തോടെ മറ്റുളളവരെ ചേര്ത്തുപിടിക്കാനും റമദാന് സംഗമങ്ങള്ക്ക് കഴിയുന്നുണ്ടെന്നും അഷ്ഫ് വേങ്ങാട്ട് പറഞ്ഞു

റിംഫ് സംഘടിപ്പിച്ച അത്താഴ സംഗമത്തില് മുഖ്യാതിഥിയായ മോട്ടോ ഫോം ഇന്ത്യ ചെയര്മാന് മാത്യൂ ജോസഫ് സംസാരിക്കുന്നു.

റിംഫ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷത വഹിച്ചു.മോട്ടോ ഫോം ചെയര്മാന് മാത്യൂ ജോസഫ് മുഖ്യാഥിതിയായിരുന്നു. അക്കാദമിക്ക് കണ്വീനര് നസ്റുദ്ദീന് വി.ജെ റമദാന് സന്ദേശം നല്കി. നജിം കൊച്ചുകലുങ്ക് ആമുഖ പ്രഭാഷണം നടത്തി.
ഷിബു ഉസ്മാന്, ജയന് കൊടുങ്ങല്ലൂര്, കനകലാല്, സത്താര് കായംകുളം എന്നിവര് സംസാരിച്ചു. ഷെഫീഖ് കിനാലൂര്, നാദിര്ഷ റഹ്മാന്, മുജീബ് താഴത്തതില്,ബാബു എന്നിവര് പരിപാടികള്ക്ക് നേത്യത്വം നല്കി. ചീഫ് കോഡിനേററര് നൗഫല് പാലക്കാടന് സ്വാഗതവും ട്രഷറര് ജലീല് ആലപ്പുഴ നന്ദിയും പറഞ്ഞു.


Read Previous

തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

Read Next

അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »