റിയാദ് : റിയാദിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം അംഗങ്ങളും കുടുംബവും സംഘടന സുഹൃത്തുക്കളും പങ്കെടുത്തു.

നജിം കൊച്ചുകലുങ്ക്, വി ജെ നസറുദ്ധീൻ, സുലൈമാൻ ഊരകം,ഷംനാദ് കരുനാഗപ്പള്ളി, അക്ബർ വേങ്ങാട്ട്, കനക ലാൽ, ജലീൽ ആലപ്പുഴ, അഫ്താബുറഹ്മാൻ, ഷിബു ഉസ്മാൻ, മുജീബ് താഴത്തേതിൽ, ഷമീർ ബാബു,നൗഫൽ പാലക്കാടൻ എന്നിവർ വിരുന്നിന് നേതൃത്വം നൽകി.
ട്രഷറർ ജയൻ കൊടുങ്ങല്ലൂർ, ചീഫ് കോഡിനേറ്റർ നാദിർഷ റഹ്മാൻ എന്നിവർ ഇഫ്താർ വിരുന്നിന്റെ കോഡിനേറ്റർമാരായിരുന്നു.