Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓളങ്ങൾ താളം തുള്ളിയ റിംല സംഗീത രാവ്, റിയാദില്‍ പാടിത്തകര്‍ത്ത് ഉണ്ണിമേനോന്‍ പുതുവെള്ളൈ മഴൈ.


റിയാദ്.റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 6മത് വാർഷികാ ഘോഷങ്ങളുടെ ഭാഗമായി നടത്തിയ പുതു വെള്ളൈ മഴൈ എന്ന സംഗീത പരിപാടി റിയാദിലെ കലാ ആസ്വാദകർക്കു നവ്യാനുഭവമായി. പ്രശസ്ത സിനിമ പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിച്ച സംഗീതനിശ ജനബാഹുല്യം കൊണ്ടും ലൈവ് ഓർക്കസ്ട്രയുടെ മാസ്മരിക സംഗീതം കൊണ്ടും ശ്രദ്ധേയമായി.

ഉണ്ണിമേനോൻ ആദ്യം ആലപിച്ച ഓളങ്ങൾ താളം തുള്ളുമ്പോൾ എന്ന് തുടങ്ങുന്ന ഗാനവും ഈ അടുത്ത് ആലപിച്ച ഭീഷ്‌മ പർവം സിനിമയിലെ രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനവും എല്ലാം ജനങ്ങൾ വലിയ ഹർഷാരവത്തോടെയാണ് ഏറ്റെടുത്തത്.
4 മണിക്കൂറിലേറേ നീണ്ടുനിന്ന സംഗീത പരിപാടി അവസാനിക്കുമ്പോളും പ്രേക്ഷകർ എല്ലാം ഹാളിനുള്ളിൽ പുതുവെള്ളൈ മഴൈ പെയ്തു തോരാതെ ഇരുന്നെങ്കിൽ എന്നാഗ്രഹിച്ചു നിൽക്കുകയായിരുന്നു.

നാട്ടിൽ നിന്നും വന്ന പ്രശസ്ത മ്യൂസിഷ്യൻ മാരായ അഭിജിത്, ബൈജു, വിനീഷ് എന്നിവ രോടൊപ്പം റിയാദിലെ മ്യൂസിഷ്യന്മാരായ ജോസ് മാസ്റ്റർ, റോഷൻ, ബിജു ഉതുപ്പ്, സന്തോഷ്‌ തോമസ്, ജേക്കബ്.ജെ ജെ, സലീം, സകീർ പത്ര എന്നിവരും ചേർന്നാണ് ലൈവ് ഓർക്കസ്ട്രാ നിയന്ത്രിച്ചത്. റിംല ടെക്നിക്കൽ ടീമംഗങ്ങൾ ആയ ശരത് ജോഷി, ഗോപു ഗുരുവായൂർ, ബിനീഷ് രാഘവൻ എന്നിവർ ചേർന്നു തയ്യാറാക്കിയ ഉണ്ണിമേനോന്റെ പ്രോഫയിൽ ഉണ്ണിമേനോന്റെയും പ്രേക്ഷകരുടെയും പ്രശംസക്ക് ഒരുപോലെ അർഹമായി.

ഉണ്ണിമേനോനോടൊപ്പം റിംലയുടെ ഗായകരായ ശ്യാം സുന്ദർ, അൻസാർ ഷാ, സുരേഷ് കുമാർ, ഗോപു ഗുരുവായൂർ, വിനോദ് വെണ്മണി, രാമൻ ബിനു, നിഷ ബിനീഷ്, കീർത്തി രാജൻ, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ശിവദ രാജൻ, ദേവിക രാമദാസ് എന്നിവരുടെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

റിംലയുടെ 6 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സദസിനു റിംല പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക യോഗം റിയാദിലെ അറിയപ്പെടുന്ന വനിതാ സാമൂഹിക പ്രവർത്തകരായ പദ്മിനി ടീച്ചർ, ആശ ജോസ്, സിന്ധു സോമൻ, സംഗീത അനൂപ്, സ്മിത രാമദാസ് എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ഷിഹാബ് കൊട്ടുകാട്, റിംല മുഖ്യ രക്ഷാധി കാരി വാസുദേവൻ പിള്ള, റിംല നിർവാഹക സമിതി അംഗം ബിനു ശങ്കരൻ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. പുതുവെള്ളൈ മഴൈ പ്രോഗ്രാമിന്റെ ഷോ ഡയറക്ടർ സുരേഷ് ശങ്കർ സ്വാഗതവും റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ നന്ദിയും പറഞ്ഞു. ഹരിത അശ്വിൻ പ്രോഗ്രാമിന്റെ അവതാരിക ആയിരുന്നു.

രാജൻ മാത്തൂർ, മാത്യൂസ്, വിനോദ് വെണ്മണി, ജയൻ നായർ, രാമദാസ്, ഷജീവ് ശ്രീകൃഷ്ണപുരം, അതുൽ, സ്മിത രാമദാസ്, ഷാലു അൻസാർ, വിധു ഗോപകുമാർ, ബിന്ധ്യ നീരജ്, ലീന ബാബുരാജ്, രാധിക സുരേഷ്, പ്രീതി വാസുദേവൻ, രേണു സുരേഷ്
മഞ്ജു ജയറാം, സന്ധ്യ ജയചന്ദ്രൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


Read Previous

അത് ഞങ്ങളായിരുന്നില്ല; ഇറാൻ പ്രസിഡൻ്റിൻ്റെ മരണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ

Read Next

റിസാ: ടോട്ട് ഓൺലൈൻ പരീക്ഷ മെയ് 25 ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »