Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ‘ജെനറേറ്റീവ് എ ഐ ആന്റ് മീഡിയ’; ‘എ ഐ സ്വകാര്യതയും സുതാര്യതയും’ ഇരുവിഷയങ്ങളില്‍ ‘റിംഫ് ടോക്’ ശില്പശാല മെയ്‌ 31ന് റിയാദില്‍.


റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ സീസണ്‍-4 മെയ് 31ന് നടക്കും. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.00ന് പരിപാടി ആരംഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി രണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഇലം കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ മാനേജര്‍ എഞ്ചി. താരിഖ് ഖാലിദ് ‘ജെനറേറ്റീവ് എഐ ആന്റ് മീഡിയ’ അവതരിപ്പിക്കും. സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും ട്രെന്‍ഡ് മൈക്രോ ജപ്പാന്‍ മിഡില്‍ ഈസ്റ്റ് മാനേജര്‍ എഞ്ചി. അമീര്‍ ഖാന്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- സ്വകാര്യതയും സുതാര്യതയും’ എന്ന വിഷയം അവതരിപ്പിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുന്ന കാല മാണിത്. ഭാഷാ വിവര്‍ത്തനം, ഇമേജ് സൃഷ്ടിക്കുക, തിരിച്ചറിയുക, തീരുമാനമെടുക്കുക, ഇ-കൊമേഴ്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നു. വാണിജ്യ താത്പര്യ ങ്ങളോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗിക്കുകയും വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറുകയും ചെയ്യുന്നുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ക്കു പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് റിംഫ് അറിയിച്ചു.

പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ https://forms.gle/w7dWGqmg3QtJNNgm6 ലിങ്കില്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്നും റിംഫ് അറിയിച്ചു


Read Previous

സൗദിയിലും ഹൃദയം കവർന്നു “ടർബോ ജോസ്”: ആവേശത്തോടെ ഏറ്റെടുത്ത് മമ്മൂട്ടി ആരാധകർ

Read Next

കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »