റിയാദ് : താളം തെറ്റില്ല എന്ന പ്രമേയത്തിൽ രണ്ട് മാസ കാലയളവിൽ നടന്ന മെമ്പർ ഷിപ് കാമ്പയിൻ പൂർത്തീകരണത്തോടെ രിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് യൂത്ത് കൺവീൻ സമാപിച്ചു. സോൺ ചെയർമാൻ ശുഹൈബ് സഅദിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് എഡ്യൂക്കേഷൻ സെക്രട്ടറി ഷറഫുദ്ധീൻ നിസാമി ഉദ്ഘടനം ചെയ്തു.

എട്ട് സെക്ടറുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ സാന്നി ധ്യത്തിൽ വാർഷിക ജനറൽ & സാമ്പത്തിക റിപ്പോർട്ടുകൾ സുഹൈൽ വേങ്ങര, അഷ്കർ മഴൂർ എന്നിവരും ആശയരേഖ സജീദ് മാട്ടയും അവതരിപ്പിച്ചു. വിവിധ സെഷനുകൾക്ക് നാഷനൽ നേതാക്കളായ ഹക്കീം എ ആർ നഗർ, ഇബ്രാഹീം ഹിമമി, സൈനുൽ ആബിദ്, ജാബിർ കൊണ്ടോട്ടി, നൗഷാദ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി. 2025 – 2026 സംഘടനാ വർഷത്തെ റിയാദ് നോർത്ത് സോണിന്റെ പുതിയ ഭാരവാഹികളെ നാഷ ണൽ പ്രസിഡന്റ് ഇബ്രാഹീം അംജദി പ്രഖ്യാപിച്ചു. സുഹൈൽ വേങ്ങര സ്വാഗതവും നിയാസ് മാമ്പ്ര നന്ദിയും പറഞ്ഞു
ഭാരവാഹികൾ: ചെയർമാൻ : അഷ്റഫ് സഅദി, സെക്രട്ടറി മുഹമ്മദ് നിയാസ്, എക്സി. സെക്രട്ടറി ഫാഇസ് മുഹമ്മദ് മറ്റു സെക്രട്ടറിമാർ നിഹാൽ അഹമ്മദ്, ശിഹാബ് പള്ളിക്കൽ, അബ്ദുറഹീം നിസാമി, സാലിഹ് ആലപ്പുഴ, ജഹീർ ബഷീർ, ഫാഇസ് എൻപി, സലാഹുദ്ധീൻ പരപ്പനങ്ങാടി, ഷാനിഫ് ഉളിയിൽ, ഷുഹൈബ് കോട്ടക്കൽ, റിഷാദ് ചെറുവാടി, താജുദ്ധീൻ സഖാഫി.