Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിസയുടെ പതിനൊന്നാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരഭം കുറിക്കും


യു എൻ ഓ ഡി സി അംഗീകാരത്തോടെ അന്താരാഷ്രതലത്തിൽ പ്രവർത്തിച്ചുവരുന്ന സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണപരിപാടി റിസയുടെ പതിനൊന്നാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിക്കും. ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ റിസ 2012 മുതൽ നടത്തിവരുന്ന ഈ-കാമ്പയിൻ ശിശുദിനമായ നവംബർ 14 – വരെയുള്ള ആറാഴ്ചക്കാലം നീണ്ടു നിൽക്കുന്നതാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടെ ഉൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർമാർക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകൾ, ക്യാരി ബാഗുകൾ തുടങ്ങിയവയിലൂടെ റിസ തയാറാക്കുന്ന ലഹരി വിരുദ്ധ ഫ്ലയറുകളും ലീഫ്ലെറ്റുകളും പ്രചരിപ്പിക്കും.

മയക്കുമരുന്നുകൾ, മദ്യപാനം, പുകവലി ഉൾപ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ നേരിട്ടും സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും കൂടുതൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുവാൻ റിസയുടെ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.

ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, ഡോ. തമ്പി വേലപ്പൻ, സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ മീരാ റഹ്മാൻ, പത്മിനി യു നായർ, കേരളാ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻ പിള്ള, കേരളാ നോർത്ത് സോണൽ കോഡിനേറ്റർ സലാം പി കെ, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ എന്നിവർ പങ്കെടുത്തു.

റിസ ടെക്നിക്കൽ വിഭാഗത്തിലെ സനൂപ് അഹമ്മദ് ആണ് ആദ്യ ഫ്ളയറും മാസ്റ്റർ സെയിൻ ലഘുലേഖയും ഡിസൈൻ ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 00966-505798298 (ഡോ. അബ്ദുൽ അസീസ്, സൗദിഅറേബിയ), 0091-9656234007 ((നിസാർ കല്ലറ, ഇന്ത്യ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക


Read Previous

മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ ക്ഷണപ്രകാരം മക്കയിൽ; ഖത്തര്‍ ലോകകപ്പ് ഐക്കണ്‍ ഗാനിം മുഹമ്മദ് ഉംറ നിര്‍വഹിച്ചു, സൗകര്യങ്ങള്‍ ഒരുക്കിനല്‍കി ഹറം മതകാര്യ വകുപ്പ്, മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന് നന്ദി അറിയിച്ച് ഗാനിം

Read Next

സൗദിഹൈസക്ക് ഡിസംബർ 29ന്, പ്രചാരണ ഉദ്ഘാടനം ഡോ: ഹുസൈൻ മടവൂർ റിയാദിൽ നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »