ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദിലെ വഴിക്കടവ് കാരുടെ കൂട്ടായിമയായ റിവ” റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ്മ അപൂർവമായ കാൻസർ രോഗം ബാധിച്ച ഗുരുതര അവസ്ഥയിലായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി സൂഫിയാനു ധന സഹായം നൽകി .റിയാദിലും പരിസരപ്രദേശത്തുമായി പതിനഞ്ചു വർഷമായി പ്രവാസിയായിരുന്ന സുഫിയാൻ കാൻസർ വിഭാഗത്തിൽ അപൂർവമായി ഉണ്ടാകുന്ന ഒരു രോഗ അവസ്ഥയിലാവുകയും ഭീമമായ സംഖ്യ ചികിത്സാ ആവശ്യാർഥം അത്യാവശ്യമായി വരികയും ചെയിതു .
നിർദ്ധനനായ സുഫിയാനു ഭാര്യയും മൂന്ന് കുട്ടികളും കാൻസർ രോഗ ബാധിതനായ പിതാവുമാണുള്ളത് .
റീവയുടെ സാമ്പത്തിക സഹായമായ 1,37,000 രൂപ റീവയുടെ ജീവകാരുണ്യ വിഭാഗം ചെയർമാൻ ബാബു ലത്തിഫ് നാട്ടിലെത്തി സൂഫിയാന്റെ കുടുംബത്തിന് കൈമാറി .
വഴിക്കടവ് സ്വദേശി എന്ന നിലയിൽ ഈ കുടുമ്പത്തെ സഹായിക്കാൻ കൂട്ടയിമ മുന്നോട്ട് വരികയും ഫണ്ട് സ്വരൂപിച്ചു കുടുംബത്തിനു നൽകുകയും ചെയിതു.കൂട്ടായിമയുടെ പ്രസിഡണ്ട് സൈനുൽ ആബിദിൻറെ അധ്യക്ഷതയിൽ ഷിഫയിൽ വെച്ച് ചേർന്ന നിർവാഹക സമിതി യോഗത്തിൽ സൗദി സന്ദർശത്തിനു എത്തിയ കൂട്ടായിമയുടെ സ്ഥാപകരിൽ ഒരാളും മുൻ ജനറൽ സെക്രെട്ടറിയുമായിരുന്ന അശോക് കുമാറിനു കൂട്ടായ്മ്മ സ്വികരണം നൽകി.
ശ്രീജിത്ത് ,ഇസ്ഹാഖ് ചേരൂർ ,ഹംസ പരപ്പൻ ,ബൈജു വെള്ളക്കട്ട .ജോൺസൻ മണിമൂളി ,നാസർ മൂച്ചിക്കാടൻ ,ജിയോ പൂവ്വത്തിപൊയിൽ, ഹംസ കറുത്തേടത്ത് , സുനിൽ മാമൂട്ടിൽ എന്നിവർ സംസാരിച്ചു . അശോക് കുമാർ സ്വികരണത്തിനു നന്ദി പറഞ്ഞു , ശിഹാബ്. ഹനീഫ പൂവ്വത്തിപൊയിൽ, അബ്ദുറാഹിമാൻ, ആബിദ് നെല്ലിക്കുത്ത്, കൊടുകൻ ഫളില് ,എന്നിവർ ചേർന്ന് സഹായ സഖ്യ ഏറ്റു വാങ്ങി .ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും അൻസാർ ചാരലൻ മുണ്ട നന്ദിയും പറഞ്ഞു .
