റിയാദ് : “റിവ” (റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായിമ ) യിൽ അംഗത്തം എടുക്കുന്ന എല്ലാ വഴിക്കടവ് പ്രവാസികളെയും പ്രവാസി ഭീമയോജന ഇൻഷൂർ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടായിമയുടെ ഭാഗമായി ഇൻഷൂർ ചെയ്യുന്നതാണ് .

അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിക്കുന്ന സാഹചര്യത്തിൽ പത്ത് ലക്ഷം രൂപയും ,പ്രവാസിയായിരിക്കെ മരണം സംഭവിച്ചാൽ മൃതശരീരം നാട്ടിൽ എത്തിക്കാൻ വേണ്ടുന്ന ചിലവിലേക്കായി ഒന്നേക്കാൽ ലക്ഷവും ,ഹോസ്പിറ്റൽ അഡ്മിറ്റ് ആവേണ്ടി വന്നാൽ ചിലവിലേക്കായി എഴുപത്തി അയ്യാരം രൂപയും അനാരോഗ്യം മൂലം ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നൽ നാൽപത്തി അയ്യായിരം രൂപ സഹായ ധനവും , , വനിതകൾക്ക് പ്രസവ സുശ്രുഷക്കു വെണ്ടി ഇരുപത്തിഅഞ്ചു ആയിരവും , എഗ്രിമെന്റ് കാലത്തു ജോലി നഷ്ടമാവുന്ന പ്രവാസിക്ക് നാല്പത്തിഅഞ്ചു ആയിരവും, മരണം കാരണം കുടുംബത്തിന് ഹോസ്പിറ്റൽ ചിലവ് അൻപതിനായിരം രൂപയും , പ്രവാസിക്ക് നിയമ സഹായം ആവശ്യമായി വന്നാൽ മുപ്പതിനായിരം രൂപയും ലഭിക്കുന്ന ഈ പോളിസി എല്ല റിവ അംഗങ്ങൾക്കും നൽകുന്നതാണ് . ഫെബ്മാരുവരി മാസത്തിൽ അവസാനിക്കുന്ന റിവ മെമ്പർഷിപ്പ് കാമ്പയിൻ കാലത്ത് മെമ്പർഷിപ്പ് എടുക്കുന്ന എല്ലാ അംഗങ്ങളെയും റിവ സൗജന്യ ഇൻഷൂർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്.
കൂടുതൽ വിവരങ്ങക്ക് മെമ്പർ ഷിപ്പ് കാമ്പയിൻ ടിം അംഗങ്ങളായ ബാബു ലത്തിഫ് 0503624222 , ഹനീഫ പൂവത്തിപോയിൽ 0531626794 , റഷീദ് തമ്പലക്കോടൻ 0558315035 എന്നിവരെ ബന്ധപ്പെടാവുന്നതാണ് .