ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലോകമെങ്ങും എഐ മത്സരം കടുക്കുമ്പോൾ കുപെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ ഇക്കാര്യത്തിൽ അൽപ്പം പിന്നിലാണെന്ന് പറയാം. മറ്റുള്ളവർക്കൊപ്പമെത്താൻ കമ്പനി നിരന്തരം പരിശ്രമിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ സൂചന നൽകുന്നത്. എഐ പവേർഡ് ചാറ്റ്ബോട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ആപ്പിളെന്ന് റിപ്പോർട്ടുണ്ട്.
ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനൈ തുടങ്ങിയ എഐ ചാറ്റ്ബോട്ടുകളെ വെല്ലുന്ന ഒരു എഐ പവേർഡ് ചാറ്റ്ബോട്ടിനായാണ് ആപ്പിൾ പരിശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ചാറ്റ്ജിപിടി പോലു ള്ള ചാറ്റ്ബോട്ട് നിർമ്മിക്കാനുള്ള ഉത്തരവാദിത്തം പുതുതായി രൂപീകരിച്ച ടീമിനെ ഏൽപ്പിച്ചതായും വിവരങ്ങളുണ്ട്.
മാർക്ക് ഗുർമന്റെ ബ്ലൂംബെർഗ് റിപ്പോർട്ടുകളനുസരിച്ച്, ആർടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ ചാറ്റ്ബോട്ടിന് ‘ആൻസ്വർ എഞ്ചിൻ’ എന്ന് പേരിട്ടേക്കാം. ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താവ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നതാണ് ആപ്പിൾ വികസിപ്പിക്കുന്ന എഐ ചാറ്റ്ബോട്ട്. ഇതിന് ആൻസേഴ്സ്, നോളജ്, ഇൻഫർമേഷൻ (AKI) എന്ന് പേരിട്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇതുമായി ബന്ധപ്പെട്ട ജോലി ഒഴിവുകൾ ആപ്പിൾ തങ്ങളുടെ കരിയർ പേജുകളിൽ പട്ടികപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ചില ലിസ്റ്റിങുകൾ സെർച്ച് അൽഗോരിതങ്ങളിലും എഞ്ചിൻ വികസനത്തിലും പ്രത്യേക പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കാൻ നോക്കുന്നുണ്ട്. ആപ്പിളിന്റെ എഐ ചാറ്റ്ബോട്ട് വരുന്നെന്ന സൂചനകൾക്ക് ഇത് കൂടുതൽ ബലം നൽകുന്നു.
എഐ മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ ആപ്പിളിന് സാധിച്ചിരുന്നില്ല. ആപ്പിൾ ഇന്റലിജൻസ് ആരംഭിച്ചെങ്കിലും, നിരവധി തെറ്റുകൾ ഉള്ളതായി കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ട്. ആപ്പിൾ ഇന്റലിജ ൻസിലെ ന്യൂസ് സമ്മറീസ് ഫീച്ചർ വഴി വാർത്തകൾ കൃത്യമല്ലാത്ത രീതിയിൽ സംഗ്രഹിച്ചതിന് കമ്പ നിക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
കൂടാതെ iOS 18.5 അപ്ഡേറ്റിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്ന കമ്പനിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എഐ പവേർഡ് സിരി അനിശ്ചിതമായി വൈകിപ്പിച്ചതിനും വിമർശനങ്ങളുണ്ടായി രുന്നു. മാത്രമല്ല ടെക്സ്റ്റ് മെസേജുകൾ ചുരുക്കുന്ന ടെക്സ്റ്റ് മെസേജ് സമ്മറൈസ് ഫീച്ചറും, മറ്റ് എഐ സവിശേഷതകളും വരെ അടിസ്ഥാനപരമാണെന്നും, ഇത് വിചാരിച്ച പോലെ പ്രവർത്തിക്കുന്നില്ലെന്നും ഉപയോക്താക്കൾ വിലയിരുത്തിയിരുന്നു.
എന്താണ് ആപ്പിളിന്റെ ആൻസർ എഞ്ചിൻ?
പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു സംവിധാനമായിരിക്കും ആപ്പിളിന്റെ ആൻസർ എഞ്ചിൻ ചാറ്റ്ബോട്ട് എന്നാണ് റിപ്പോർട്ട്. സിരി, സ്പോട്ട്ലൈറ്റ്, സഫാരി തുടങ്ങിയ മറ്റ് ആപ്പിൾ സേവന ങ്ങളിലും ഇത് ചേർക്കുമെന്ന് പറയപ്പെടുന്നു. വരാനിരിക്കുന്ന ചാറ്റ്ബോട്ട് ഒരു സ്റ്റാൻഡ്-എലോൺ ആപ്പാ യി നൽകണോയെന്ന ആലോചനയും കമ്പനി നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എകെഐ ടീമിനെ ആര് നയിക്കും?
ആപ്പിളിന്റെ സീനിയർ ഡയറക്ടർ റോബി വാക്കർ ആയിരിക്കും എകെഐ ടീമിനെ നയിക്കുകയെന്ന് ഗുർമന്റെ റിപ്പോർട്ട് പറയുന്നു. സിരി വോയ്സ് അസിസ്റ്റന്റിനും മുൻപ് മേൽനോട്ടം വഹിച്ചത് അദ്ദേഹ മായിരുന്നു. മെഷീൻ ലേണിങ് ആൻഡ് എഐ സ്ട്രാറ്റജിയുടെ സീനിയർ വൈസ് പ്രസിഡന്റായ ജോൺ ഗിയാനാൻഡ്രിയയ്ക്കായിരിക്കും അദ്ദേഹം നേരിട്ട് റിപ്പോർട്ട് ചെയ്യുക. നറേറ്റീവ് എഐ ഉപയോഗിച്ച് സിരിയുടെ സന്ദർഭോചിതമായ അവബോധവും ഭാഷാ ധാരണയും പ്രതികരണ ശേഷിയും സംയോജി പ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ആൻസർ എഞ്ചിൻ ലക്ഷ്യമിടുന്നത്.
