റിയാദ് ദാറുൽ ഫുർഖാൻ മദ്രസ്സക്ക് നൂറുമേനി വിജയം


റിയാദ് : കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യഭ്യാസ ബോർഡ്ന് കീഴിൽ ജിസിസി സെക്ടർ മദ്രസ്സ പൊതു പരീക്ഷയിൽ റിയാദിലെ അസീയസിയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്രസ്സക്ക് നൂറുമേനി വിജയം .

                          KNM മദ്രസ്സ പൊതു പരീക്ഷയിൽ 7 , 5 ക്ലാസ്സുകളിൽ മുഴുവൻ വിഷയങ്ങളിലും  A + ഗ്രേഡോടെ വിജയിച്ച ദാറുൽ ഫുർഖാൻ മദ്രസ്സ വിദ്യാർഥികളായ ഹർഷ CT  , അഹ്മദ് ഇഹ്‌സാൻ , ഹാദി MT , ഹംദാൻ അബ്ദുല്ല , മുഹമ്മദ് സിയാൻ , ലമീസ് ഷമീർ , മുഹമ്മദ് ഇഷാൻ 

5 ,7 ക്ലാസ്സുകളിലേക്കുള്ള പ്രസ്തുത പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കൈവരിച്ചു . ഹംദാൻ അബ്ദുല്ല , മുഹമ്മദ് സിയാൻ ,ലമീസ് ഷമീർ ,മുഹമ്മദ് ഇഷാൻ എന്നിവർ അഞ്ചാം ക്ലാസ്സിൽ നിന്നും ഹർഷ സി.ടി , അഹ്മദ് ഇഹ്‌സാൻ , ഹാദി എം.ടി എന്നിവർ ഏഴാം ക്ലാസ്സിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ+ ഗ്രേഡോട് കൂടി മിന്നുന്ന വിജയം കരസ്ഥമാക്കി .

വിജയികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും വേനലവധി കഴിഞ്ഞ് സെപ്റ്റംബറിൽ നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് നൽകുമെന്ന് മദ്രസ്സ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .

റിയാദിലെ അസീസിസിയയിൽ വിശാലമായ സൗകര്യത്തോട് കൂടിയും , മികച്ച പഠനാന്തരീക്ഷത്തിൽ പ്രഗത്ഭ അധ്യാപകർക്ക് കീഴിൽ മത പഠനം കുട്ടികൾക്ക് ലഭ്യമാകുവാൻ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അസീസിയ യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്രസ്സയുമായി ബന്ധപ്പെടാവുന്നതാണ് .

മദ്രസ്സയുടെ 2023 -24 പുതിയ അധ്യയന വര്ഷം ഓഗസ്റ്റ് 25 ന് ആരംഭിക്കുന്നതാണ് . പുതിയ അധ്യയന വർഷത്തിൽ വിസിറ്റിംഗ് വിസയിൽ വരുന്ന വിദ്യാർത്ഥികൾക്കും പ്രവേശനം ലഭ്യമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് 0508859571 , 0540958675,0533910652 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു


Read Previous

ഡല്‍ഹി പ്രളയ ഭീഷണിയില്‍; യമുനയിലെ ജലനിരപ്പ്, സർവ്വകാല റെക്കോഡിലേയ്ക്ക്

Read Next

തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »