Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സി.ബി.എസ്.ഇ പരീക്ഷ: താനിയ ഷാനവാസ്; ഡെവന്‍ഷ് ഗോയല്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി; നൂറു മേനിയോടെ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം


റിയാദ്: സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ റിയാദിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് നൂറു മേനി വിജയം. പത്താം തരത്തില്‍ പരീക്ഷ എഴുതിയ 435 പേരും വിജയിച്ചു. 43 പേര്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും 203 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 153 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. താനിയ ഷാനവാസ് (96.6%) ഒന്നാം സ്ഥാനവും ഡെവന്‍ഷ് ഗോയല്‍ (96%) രണ്ടാം സ്ഥാനവും നേടി. അയ്മന്‍ അമത്തുല്ല (95.8%), അമല്‍ ദേവ് (95.8%) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സയന്‍സ് സ്ട്രീമിലെ വിദ്യാര്‍ഥികളായ സൗമ്യ സീതാപതി രമേശ് (97.6), ഇബ്രാ സാബിര്‍ (96.8) ജിസ് ജാനിക്‌സ് (96.8), മാനിസാ രാജേഷ് ഭാരതി (96.4) എന്നിവര്‍ ഓവറോള്‍ ടോപ്പേഴ്‌സായി. കോമേഴ്‌സ് വിഭാഗത്തില്‍ ആയിഷ ആസ്മി പാലക്കല്‍ ആദ്യ സ്ഥാനവും ഫാത്തിമ മുഹമ്മദലി രണ്ടാം സ്ഥാനവും ഫിദ നൗറിന്‍, ഗംഗ അനില്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

അലീന ഫുര്‍ഖാന്‍ ഖുറൈഷി, ആയിഷ അഹ്മദ്, ഫൈസ സുല്‍ത്താന എന്നിവര്‍ ഹുമാനിറ്റീസില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. 457 വിദ്യാര്‍ഥികളില്‍ 39 പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കുനേടി. 208 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 204 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 45 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.വിജയികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ രക്ഷിതാക്കളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍ മീര റഹ്മാനും സ്‌കൂള്‍ മാനേജ്‌മെന്റും അഭിനന്ദിച്ചു.


Read Previous

സി ബി എസ് ഇ പത്താം ക്ലാസ്, അലിഫ് ഇന്റർനാഷണൽ സ്കൂളിന് നൂറുമേനി

Read Next

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു, ജോണി സാഗരിഗ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »