ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദിന്റെ നേതൃത്വത്തിൽ ‘ലെവൽ അപ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച പാനൽ ചർച്ച ശ്രദ്ധേയമായി. സീനിയർ, ജൂനിയർ എൻജിനീയർമാർക്ക് എങ്ങനെ മികച്ച മാനേജർമാർ ആകാം എന്ന വിഷയത്തിൽ ആയിരുന്നു ചർച്ച സംഘടിപ്പിച്ചത്.



ലേ പാർക്ക് കോൺ കോഡ് ഹോട്ടലിൽ വച്ച് വെള്ളിയാഴ്ച നടന്ന പാനൽ ചർച്ചയിൽ സാബിക്കിലെ സ്റ്റാഫ് സൈന്റിസ്റ്റ് എൻജിനീയർ അബ്ദുൽ നിസാർ മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു. ക്വിദ്ദിയ സീനിയർ കൊമേഴ്സ്യൽ ഡയറക്ടർ എൻജിനീയർ നൗഷാദ് കായൽ മഠത്തിൽ, റോഷൻ റിയൽ എസ്റ്റേറ്റ് ഡയറക്ടർ എൻജിനീയർ ഷാഹിദ് അലി, റിയാദ് ബാങ്കിലെ പെയ്മെൻറ് ടെക്നിക്കൽ മാനേജർ എൻജിനീയർ സുഹാസ് ചെപ്പലി, ലുലു ഇൻറർനാഷണൽ ഗ്രൂപ്പ് പ്രോജക്ട് കെ.എസ്.എ ജനറൽ മാനേജർ എൻജിനീയർ സാഹിദ് അഹ്സർ എന്നിവർ പാനലിസ്റ്റുകളായി ചർച്ച യിൽ പങ്കെടുത്ത് സംസാരിച്ചു. മാനേജർമാരുടെ ജോലികൾ, ഉത്തരവാദിത്തങ്ങൾ, മാനേജർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ചർച്ചയുടെ ഭാഗമായത് പങ്കെടുത്തവർക്ക് നവ്യാനുഭവമായി.
ഒരു മാനേജർ തുടക്കം മുതൽ ചുമതലകളുടെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാനലിസ്റ്റുകൾ വിശദീകരിച്ചു. എൺപതോളം പേർ പങ്കെടുത്ത പരിപാടി തീർത്തും ഗുണപ്രദമായെന്നും ഏറെ ആത്മവിശ്വാസം നൽകിയെന്നും പങ്കെടുത്ത എൻജി നീയർമാരും അഭിപ്രായപ്പെട്ടു. പരിപാടിയുടെ മുഖ്യ സ്പോൺസർ ആയ ജോയിൻറ് ഗ്ലോബൽ ബിസിനസ് കമ്പനിയുടെ സാങ്കേതിക വിദഗ്ദരുടെ സംഘം തങ്ങളുടെ വിവിധ ഉല്പന്നങ്ങൾ പരിചയപ്പെടുത്തി. തുടർന്ന് കെ. ഇ. എഫ് ഭാരവാഹികൾ ജോയിൻ്റ് ഗ്ലോബൽ ബിസിനസ് കമ്പനി സി.ഇ.ഒയും ചെയർമാനും ആയ അബ്ദുൽ ഗഫൂർ കല്ലായിക്കും പാനലിസ്റ്റുകൾക്കും മൊമെന്റോയും കൈമാറി.
