റിയാദ് കലാഭവൻ കർമ്മശ്രേഷ്ഠ പുരസ്ക്കാരം ഡോ.രാമചന്ദ്രന് സമ്മാനിച്ചു


റിയാദ് :റിയാദ് കലാഭവൻ വിന്റർ നൈറ്റ്‌ 2025 എന്ന പേരിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷം റിയാദില്‍ നടന്നു. ഈ വര്‍ഷത്തെ കർമ്മശ്രേഷ്ഠ പുരസ്ക്കാരം ഡോ.രാമചന്ദ്രന് ചടങ്ങില്‍ സമ്മാനിച്ചു.കൂടാതെ ആതുര സേവന രംഗത്തെ 20 വർഷത്തോളം പ്രവർത്തി പരിചയമുള്ള റിയാദിലെ വിവിധ ഹോസ്പിറ്റലുകളിൽ പ്രവർത്തിക്കുന്ന 12 നഴ്സുമാരെ കലാഭവൻ പ്രശംസാ ഫലകം നൽകി ആദരിച്ചു ചടങ്ങില്‍ കലാഭവന്റെ ആദ്യകാല പ്രവര്‍ത്തകയായിരുന്ന നീതു ജോയ്ക്ക് യാത്രഅയപ്പും നൽകി.

ആഘോഷത്തിന്‍റെ ഭാഗമായി ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളന ത്തില്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. ജവാസാത് ഉന്നത ഉധ്യോഗസ്ഥന്‍ കേണൽ ആദില്‍ ബക്കര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു ഫഹദ് നാലാംചിറ ആമുഖ പ്രഭാഷണം നടത്തി. ജോസഫ് അതിരുങ്കൽ ക്രിസ്മസ് സന്ദേശം നൽകി. റാഫി പാങ്ങോട് ,സനൂപ് പയ്യന്നൂർ ,സിറ്റി ഫ്ലവർ AK നൗഷാദ് , ഷാജി മഠത്തിൽ, എംബസി ഉദ്യോഗസ്ഥർ പുഷ്പരാജ്, ഉമ്മർ മുക്കം, മണിലാൽ കൊല്ലം, ബഷീർ കോട്ടയം, മൈമൂന അബ്ബാസ്, ഡോ. ജോസഫ് അലക്സാണ്ടർ, സനു മാവേലിക്കരഎന്നിവർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ കൃഷ്ണ കുമാർ നന്ദിയുംപറഞ്ഞു

തുടര്‍ന്ന് റിയാദിലെ പ്രമുഖ കലാകാരൻമാരുടെ നൃത്ത ,സംഗീത വിരുന്നു വേറിട്ട അനുഭവമായി മാറി. ബീറ്റ്സ് ഓഫ് റിയാദ്, റിധം സ്റ്റാർസ്, ഗോൾഡർ സ്പാരോ, ആർ എം ടി പി, ടുഡേയ്സ് റിയാദ് ടീം, ഫിസാ ഷാജഹാൻ, അലിയാ അനസ്, പവിത്രൻ, തസ്‌നി, നൗഫൽ, ബാബു, ഷിജു, ഷൈനി,എന്നിവർ അണിയി ച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി

ആഘോഷത്തിന്‍റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. രക്ഷധികാരികളായ ഷാജഹാൻ കല്ലമ്പലം, വിജയൻ നെയ്യാറ്റിൻകര, ടി എം അസിസ്, മുനീർ മനക്കാട്ട്, സിജോയ്, ഉണ്ണികൃഷ്ണൻ, പ്രജീഷ്, ഷാജഹാൻ പാണ്ട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സജീർ ചിതറ പ്രോഗ്രാം കൺവീനർ ആയും അലിയാർ കുഞ്ഞു നജീബ് ശബ്ദ നിയന്ത്രണവും രാജീവ്‌ സാഹിബ്‌ നഴ്സസ് കോ ഓഡിനേറ്റർ ആയും പ്രവർത്തിച്ചു. .സജിൻ നിഷാൻ, ജാൻസി പ്രഡിൻ എന്നിവര്‍


Read Previous

റിയാദ് മെട്രോയുടെ ബത്ഹ, നാഷണല്‍ മ്യൂസിയം അടക്കം അഞ്ചു സ്റ്റേഷനുകള്‍ കൂടി ഇന്ന് തുറന്നു.

Read Next

ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ച് തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »